ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൽ വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾ പരിസ്ഥിതി ദിനം വ്യത്യസ്തമായി ആഘോഷിച്ചു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ ലില്ലി ക്യാമ്പസിൽ നട്ടുപിടിപ്പിച്ച കാഴ്ച ഹൃദ്യമായി. ......
കോടുകുളഞ്ഞി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടുകുളഞ്ഞി ജെ.എം.എച്ച്.എസിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
പിടിഎ പ്രസിഡന്റ്ദീപ ലോഗേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രീസ്റ്റ് ട്രസ്റ്റി റവ. ഫാ. ......
മുളക്കുഴ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുളക്കുഴ എട്ടാം വാർഡിൽ വ്യത്യസ്തമായ ഒരു പരിസ്ഥിതി സന്ദേശവുമായി "ഒരു തൈ അയൽവീട്ടിലേക്ക്" എന്ന പരിപാടി സംഘടിപ്പിച്ചു. വാർഡിലെ കുടുംബങ്ങൾ തങ്ങളുടെ വീട്ടിലുള്ള ഒരു വൃക്ഷത്തൈ തൊട്ടടുത്ത അയൽവാസിക്ക് കൈമാറുകയും, അയൽവാസികൾ അവരുടെ വീട്ടിലുള്ള മറ്റൊരു തൈ തിരികെ നൽകുകയും ചെയ്ത് പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെച്ച് പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി.
ഇത്തരത്തിൽ തൈകൾ കൈമാറുന്നതിലൂടെ:
പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന ചെയ്യാം.
കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാം.
അയൽവാസികൾ തമ്മിലുള്ള സ്നേഹവും സൗഹൃദവും ശക്തിപ്പെടുത്താം.
പുതിയ കൂട്ടായ്മകളും നല്ല ബന്ധങ്ങളും വളർത്തിയെടുക്കാമെന്ന് മെമ്പർ പറഞ്ഞു.
വാർഡിലെ കാരയ്ക്കാട് എസ്.എച്ച്.വി ഇംഗ്ലീഷ് മീഡിയം സ്കൂൾ, അരീക്കര എസ്.എൻ.ഡി.പി യു.പി സ്കൂൾ, അങ്കണവാടികൾ എന്നിവയും പരിപാടിയിൽ പങ്കാളികളായി. ......
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ദിനാഘോഷം ചേപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിനു കെ സാമുവേൽ, ഹെഡ്മാസ്റ്റർ ടി കെ സാബു, എൻ എസ് എസ് കോർഡിനേറ്റർ ജൂലി ജോയ്, സയൻസ് ക്ലബ് കോർഡിനേറ്റർ ലിബി തോമസ്,ജോമോൻ സി ടി, രാജി ഉലഹന്നാൻ, ജിബിൻ ജെയിംസ്, വിജോ എം ജെ എന്നിവർ പ്രസംഗിച്ചു. ......
ചെങ്ങന്നൂർ : പ്രാവിൻകൂട് ഇരമല്ലിക്കര റോഡിൽ ഇരമല്ലിക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിലെ വെള്ള കെട്ട് പരിഹരിക്കണം എന്നാവശ്യപ്പെട്ടു ഇരമല്ലിക്കര വാർഡ് കമ്മറ്റി വള്ളം ഇറക്കി പ്രതിഷേധിച്ചു... സമരം ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി എം കെ ലിനു ഉദ്ഘാടനം ചെയ്തു.. ......
ചെങ്ങന്നൂർ: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സർവമത തീർത്ഥാടന കേന്ദ്രമായ ബുധനൂർ വേതാളംകുന്ന് പരബ്രഹ്മ ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച
72-ാം നമ്പർ കുരട്ടിക്കാട് എസ് എൻ ഡി പി ശാഖാവക വിളയിൽ മഹാദേവക്ഷേത്രത്തിൽ വനം വകുപ്പ് നക്ഷത്രവനം ഒരുക്കും . വിളയിൽ കാവിനോട് ചേർന്ന് 5 സെൻ്റ് സ്ഥലത്ത് ജന്മനക്ഷത്രത്തിൽപെട്ട 27 ഇനം വൃക്ഷതൈകളാണ് ഇവിടെ നട്ടുവളർത്തുന്നത്.പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ നിർവ്വഹിക്കും.രാവിലെ 8.30 ന് നടക്കുന്ന ചടങ്ങിൽ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. ......
കോടുകുളഞ്ഞി: ജെ. എം. എച്ച്. എസ്. കോടുകുളഞ്ഞി സ്കൂളിൽ 2026 അധ്യയന വർഷത്തെ പ്രവേശനോത്സവം
വിപുലമായ പരിപാടികളോടെ നടത്തി.......
ചെങ്ങന്നൂർ: ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന് നേരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ചേമ്പറിലുണ്ടായ അതിക്രമത്തിൽ ചെങ്ങന്നൂർ ബാർ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുൻസിഫ് തന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ചേമ്പറിൽ എത്തിയ വേളയിൽ, ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ (28) ചേമ്പറിലേക്ക് അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിൽ മുൻസിഫ് അമല ലോറൻസിനും രണ്ട് കോടതി ജീവനക്കാർക്കും പരിക്കേറ്റു.
സംഭവത്തെ തുടർന്ന് ചെങ്ങന്നൂർ ബാർ അസോസിയേഷൻ അടിയന്തര പൊതുയോഗം കൂടുകയും അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ......