ചെങ്ങന്നൂർ: ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റ് 107 ന്റെയും ചെങ്ങന്നൂർ സതേൺ റെയിൽവേയുടെയും സംക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ, ശുചീകരണം, പ്രശ്നോത്തരി എന്നിവ നടത്തി.
ആർ പി എഫ് ഇൻസ്പെക്ടർ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. വോളന്റിയേഴ്സിന് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രതാപ് സത്യൻ പ്രശ്നോത്തരിക്ക് നേതൃത്വം വഹിക്കുകയും വിജയികൾക്ക് വൃക്ഷത്തൈ സമ്മാനമായി നൽകുകയും ചെയ്തു. ......
ചെങ്ങന്നൂർ : ആലപ്പുഴ ജില്ലാ ടിപ്പർ &ടോറസ് മസ്ദൂർ സംഘ് (ബി എം എസ് )ജില്ലാ സമ്മേളനം ബി എം എസ് ജില്ലാ ജോ സെക്രട്ടറി ബി ദിലീപ് പണിക്കർ ഉദ്ഘാടനം ചെയ്തു.. ഓവർ ലോഡിന്റെയും സമയക്രമത്തിന്റെയും പേര് പറഞ്ഞു അധികാരികൾ ടിപ്പർ ടോറസ് തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സ്കൂൾ സമയത്തിൽ ക്രമീകരണം ഓരോ ജില്ലയിലും, താലൂക്കിലും വ്യത്യസ്തമാണ്... ......
ചെങ്ങന്നൂർ : പാണ്ടനാട് ആർ കെ വി സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. പായിപ്പാട്, കൊച്ചുപുരയ്ക്കൽ വാവച്ചൻ (52) ആണ് മരണമടഞ്ഞത്. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം.
പാണ്ടനാട്ടിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിർ ദിശയിൽ
വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവർ വാവച്ചനെ ഗുരുതര പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ......
ചെങ്ങന്നൂർ: തിരുവനന്തപുരം സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്ന ശേഷം പാലത്തിൽനിന്ന് ആറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ ദമ്പതികളെ കോടതി വെറുതെ വിട്ടു. ചെന്നിത്തല തൃപ്പരുന്തുറ നന്ദു ഭവനത്തിൽ പ്രവീൺ, ഭാര്യ മഞ്ജു എന്നിവരെയാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ......
വെൺമണി: വെണ്മണിയുടെ കയ്യൊപ്പ് ' എന്ന പുസ്തകത്തിലൂടെ ജന്മനാടിൻ്റെ പുരാവൃത്തം അനാവരണം ചെയ്ത പ്രൊഫ.ആർ.രാജഗോപാലനെ വെണ്മണിയുടെ സാംസ്കാരിക മേഖലയിലെ പ്രവർത്തകർ ചേർന്ന് ആദരിക്കുന്നു. അധ്യാപകൻ, എഴുത്തുകാരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, ജനപ്രതിനിധി, ശാസ്ത്രസാഹിത്യ പ്രചാരകൻ എന്നീ നിലകളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ച് 80 വയസ്സ് പിന്നിട്ട പ്രൊഫ. ......
ഇടയാറന്മുള വൈ. എം. സി. എ. പരിസ്ഥിതി ദിനാഘോഷങ്ങൾ എ. എം. എം. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ വർഗീസ് മാത്യു തരകൻ
ഉദ്ഘാടനം ചെയ്തു.
വൈ. എം. സി.......
പുലിയൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീ ഗംഗ അധ്യക്ഷനായ ചടങ്ങിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ് ദേവാലയ പരിസരത്ത് ഫല വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന ഉദ്ഘാടനം ചെയ്തു.
ബോധിനി പ്രഭാകരൻ നായർ പരിസ്ഥിതി ദിന സന്ദേശവും നൽകി. ......