ഇടയാറൻമുള : മനുഷ്യൻ പ്രാപഞ്ചിക രഹസ്യങ്ങളുടെ അദൃശ്യ മേഖലകളിലേക്ക് ശാസ്ത്രത്തിന്റെ കൈത്തിരിയുമേന്തി സുധീരം മുന്നേറുന്ന ഡിജിറ്റൽ യുഗത്തിൽ തങ്ങളുടെ വിജ്ഞാനവും കർമ്മശേഷിയും രാഷ്ട്ര പുനർനിർമ്മാണ ത്തിന് സമർപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്ന് അബിൻ വർക്കി എം. എൽ. ......
ചെങ്ങന്നൂർ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ചെങ്ങന്നൂർ താലുക്ക് യുണിയൻ സമ്മേളനം സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്തു യൂണിയൻ പ്രസിഡൻ്റ് ടി സി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ മുഖ്യപ്രഭാഷണം നടത്തി അഡ്വ: ഡി വിജയകുമാർ, മനു കൃഷ്ണൻ എം ,
, എം വിഗോപകുമാർ, ദീപാ ഉണ്ണികൃഷ്ണൻ. അജയകൃഷ്ണൻ അനിൽ ചേർത്തല. ......
ചെങ്ങന്നൂർ: കെ.സ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന സൗജന്യ യാത്ര പ്രശംസനീയമാണെന്നും എന്നാൽ സർവീസുകളില്ലാത്ത റൂട്ടുകളിൽ കെ.സ്.ആർ.ടി.സി ഓർഡിനറി ബസുകൾ അനുവദിക്കണമെന്നും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം ആവശ്യപ്പെട്ടു, പാണ്ടനാട്, ബുധനൂർ, ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ കെ.സ്.ആർ.ടി.സി ഓർഡിനറി ബസുകൾ നാമമാത്രമാണെന്നും കൂടുതൽ ബസുകൾ അനുവദിച്ചെങ്കിൽ മാത്രമേ സർക്കാർ നൽകുന്ന സൗജന്യം സ്ത്രീകൾക്ക് ഫലപ്രദമാവുകയുള്ളുവെന്നും മാന്നാർ യൂണിയൻ വനിതാസംഘം ഭാരവാഹികൾ പറഞ്ഞു. എസ്.എൻ.ഡി.പി മാന്നാർ യൂണിയൻ ചെന്നിത്തല ചെറുകോൽ പുത്തൻകോട്ടയ്ക്കകം 141-ാം നമ്പർ ശാഖയിൽ നടന്ന 430 -ാം നമ്പർ വനിതാ സംഘം വാർഷിക പൊതുയോഗത്തിലാണ് വനിതാ സംഘം മാന്നാർ യൂണിയൻ ഭാരവാഹികൾ ഈ ആവശ്യം ഉന്നയിച്ചത്. ......
ചെങ്ങന്നൂർ
ചെങ്ങന്നൂർ നഗരസഭ ഓഫീസ് പ്രവർത്തനം പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കെട്ടിടത്തിൽ നിന്നും മാറ്റുമ്പോൾ താഴത്തെ നിലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നഗരസഭ ഓഫീസിലെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ തകർന്നു വീണതോടെ ഓഫീസ് പ്രവർത്തനം
ശാസ്താംപുറം മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്. ......
ചെങ്ങന്നൂർ: മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനത്തിന്റെ . ആഭിമുഖ്യത്തിൽ മെഗാ ക്വിസ് മത്സരം
ഡാബർ 2026 യുടെ ഗ്രാന്റ ഫിനാലെ
ഞായറാഴ്ച
വൈകിട്ട് 4 മണിക്ക് ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ നടക്കും. ......
ചെങ്ങന്നൂർ: സ്നേഹത്തിന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള കരുതലിന്റെയും ഉദാത്ത മാതൃകയുമായി പത്തനാപുരം ഗാന്ധിഭവൻ്റെ ഇലഞ്ഞിമേൽ ശാഖയായ ഗാന്ധിഭവൻ ദേവാലയത്തിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് വനവാസി ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട പത്ത് പെൺകുട്ടികളുടെ സമൂഹവിവാഹം 14-ന് നടക്കും. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇപ്പോഴും അകന്നുനിൽക്കുന്ന വനവാസി ജനവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് പുതുജീവിതമേകാൻ ഗാന്ധിഭവൻ ഒരുക്കുന്ന കല്യാണമണ്ഡപം കാരുണ്യത്തിന്റെ വിളംബരമാകും.
14-ന് രാവിലെ ഒൻപതിന് വിവിധ കലാപരിപാടികളോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമാകും. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ചെങ്ങന്നൂർ മീഡിയാ സെൻ്ററിൻ്റെ പ്രസിഡൻ്റായി കെ. ഷിബു രാജനെയും സെക്രട്ടറിയായി സനോജ് വർഗീസിനേയും വീണ്ടും തെരഞ്ഞെടുത്തു. ......