ആലപ്പുഴ: ഓളവും തീരവും ആയിരക്കണക്കിന് തുടിമുഴക്കും ഹൃദയങ്ങളെയും സാക്ഷിയാക്കി നെഹ്റു ട്രോഫി മത്സരത്തിന് സമാപനം. ഓരോ സെക്കന്റിലും ആവേശം മുറ്റിയ ഫൈനലിൽ അരോമ ചുണ്ടനും ബോട്ട് ക്ലബിനും നെഹ്റു ട്രോഫി കിരീടം. ......
ചേർത്തല: ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം ചില നേതാക്കളുടെ കൊള്ളയും ധിക്കാരവും ധാർഷ്ട്യവുമാണെന്ന് എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം തന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പല ഇടതു നേതാക്കൾക്കും തമ്പ്രാൻ മനോഭാവമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ......
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമട ഒരുങ്ങി. മുഖ്യമന്ത്രി വി.ഡി.......
ചെങ്ങന്നൂർ: പേരിശേരി റെയിൽവേ ട്രാക്കിനു സമീപം വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആല കോതച്ചൻപറമ്പിൽ പരേതനായ വിജയൻ്റെ ഭാര്യ അനില വിജയൻ (48) ആണ് മരിച്ചത്.
വെള്ളിയാഴ്ച
രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം ട്രാക്കിന് സമീപം കണ്ടത്. ......
ചെങ്ങന്നൂർ: ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഓണചങ്ങാതി ക്ക് തുടക്കമായി. ചെങ്ങന്നൂർ താലൂക്ക് പരിധിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കഴിഞ്ഞ ഏഴു വർഷമായി ബി.ആർ.സി ഈ പ്രോഗ്രാം നടത്തിവരുന്നു, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്ക് പുറമേ ഭിന്നശേഷിക്കാരായ മറ്റു വിദ്യാർത്ഥികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കാറുണ്ട്. ......
ചെങ്ങന്നൂർ : ഓണകാലത്തിന് മുന്നോടിയായി പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി ചെങ്ങന്നൂർ നഗരസഭ ആരോഗ്യ വിഭാഗം, ചെങ്ങന്നൂർ ജില്ലാ ആശുപത്രി പൊതുജനാരോഗ്യ വിഭാഗം,ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നഗരസഭാ പ്രദേശത്തെ വിവിധ ഹോട്ടലുകളിലും തട്ടുകടകളിലും സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ഭക്ഷണം തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതുമായ സാഹചര്യങ്ങൾ, ജീവനക്കാരുടെ വ്യക്തി ശുചിത്വം തുടങ്ങിയ പൊതുജനാരോഗ്യ-ഭക്ഷ്യസുരക്ഷാ പരിശോധിച്ച് പൊതു ജനാരോഗ്യ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുകയും നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ......
ആലപ്പുഴ: “എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല; ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു...” വനിതാ എസ്.ഐയോട് ഇതുപറഞ്ഞ് പൊട്ടിക്കരഞ്ഞ് 13കാരി. ഹരിപ്പാട് കരുവാറ്റയിൽ 67കാരനായ മുത്തച്ഛനെ കൊലപ്പെടുത്തി കവർച്ച നടത്താൻ ആസൂത്രണം ചെയ്ത കേസിലെ പ്രതിയായ കൊച്ചുമകളാണ് ചോദ്യം ചെയ്യലിനിടെ വികാരാധീനയായത്.
സ്വന്തം വീട്ടിൽ മോഷണം നടത്താൻ പദ്ധതിയിട്ടതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിനോട് കർശനമായി നിർദേശിച്ചതും താനാണെന്ന് പെൺകുട്ടി അന്വേഷണ സംഘത്തോട് സമ്മതിച്ചു. ......
കോടുകുളഞ്ഞി: വൈ എം സി ഏ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫുട്ബാൾ ഗോൾ ചലഞ്ച് പരിപാടി നടത്തി. കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് വിദ്യാപീദം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ ഷൂട്ട് ഔട്ട് മത്സരം വൈ എം സി ഏ ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ......