ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ് സി ആർ വി ടി ടി ഐ ഭാഷാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായന മാസാചരണ പരിപാടികളും സമാപിച്ചു. സ്കൂൾ മാനേജർ കെ.രാധാകൃഷ്ണൻ നായർ റിട്ട. ......
ചെങ്ങന്നൂർ: എം.സി റോഡിൽ സ്വകാര്യ ബസിന്റെ സ്പ്രിംഗ് ഒടിഞ്ഞ് റോഡിന് നടുവിൽ കിടന്നതിനെ തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടു. വ്യാഴാഴ്ച
വൈകിട്ട് എംസി റോഡിൽ ചെങ്ങന്നൂരിലെ പ്രധാന കവലകളിലൊന്നായ ബഥേൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ചെങ്ങന്നൂരിൽ നിന്നും പരുമലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ജംഗ്ഷന് സമീപം എത്തിയപ്പോൾ പെട്ടെന്ന് ബസിന്റെ സ്പ്രിംഗ് ലീഫ് ഒടിയുകയായിരുന്നു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനോദ്ഘാടനം നടത്തി. പുതിയ ബാച്ചിലെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സാന്നിദ്ധ്യത്തിൽ കോളേജ് ഓഡിറ്റോറിയത്തിൽവെച്ചാണ് പരിപാടി സംഘടിപ്പത് . എസ്.എൻ ട്രസ്റ്റ് ചെങ്ങന്നൂർ ആർ.ഡി.സി ചെയർമാൻ ഡോ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ പട്ടണം വലിയൊരു അപകടസാധ്യതയെ അതിജീവിച്ചു.എറണാകുളത്തു നിന്നും ചെങ്ങന്നൂരിലെ ഗ്യാസ് ഏജൻസിയിലേക്ക് സിലിണ്ടറുകളുമായി വന്ന ഇൻഡ്യൻ ഗ്യാസിന്റെ ട്രക്കിനാണ് യാത്രാമധ്യേ തീപിടിത്ത ലക്ഷണങ്ങൾ കണ്ടത്. വലതുവശത്തെ പിൻചക്രത്തിൽ നിന്നും വൻതോതിൽ പുക ഉയരുന്നത് പുറകിൽ വന്ന മറ്റൊരു വാഹനയാത്രികന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ......
വെൺമണി: കെ.എസ്.എസ്.പി.യു.വെണ്മണി യൂണിറ്റ് കൺവൻഷനും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് സെക്രട്ടറി എ.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു.......
മുളക്കുഴ, മുളക്കുഴ രഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് സംസ്ഥാന ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായ ഐ വി ദാസ്സിന്റെ അനുസ്മരണ ദിനമായ ചൊവ്വാഴ്ച
വായന പക്ഷാചാരണത്തിന്റെ സമാപന സമ്മേളനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.
അനുസ്മരണസമ്മേളനം കവിയും ഗാനരച യിതാവുമായ ജി നിഷികാന്ത് ഉത്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് അഡ്വ
റെഞ്ചി ചെറിയാൻ അധ്യക്ഷനായ സമ്മേളനത്തിൽ ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റിഗം അഡ്വ ദീപു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ......
ചെങ്ങന്നൂർ: ജനവാസ മേഖലയിലിറങ്ങിയ മുള്ളൻപന്നിയെ പിടികൂടാൻ നാട്ടുകാരും വനംവകുപ്പിൻ്റെ കേയർടേക്കറും ചേർന്ന് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും, ഒടുവിൽ എല്ലാവരെയും വെട്ടിച്ച് മുള്ളൻപന്നി വിദഗ്ധമായി രക്ഷപ്പെട്ടു. വെൺമണി കല്യാത്ര ജംഗ്ഷന് സമീപം ഇന്നലെ രാവിലെയോടെയാണ് സംഭവം.
ഇന്നലെ രാവിലെ പത്ത് മണിയോടെ കല്യാത്ര ജെമ്പി സ്കൂളിന്റെ സമീപത്താണ് മുള്ളൻപന്നിയെ ആദ്യമായി കണ്ടത്. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രം വായനവാരാചരണ പരിപാടികൾക്ക് സമാപനമായി.
വെണ്മണി ലോഹ്യ മെമ്മോറിയൽ ഹൈസ്കൂളിൽ കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
വിവിധ സ്കൂളുകളിൽ കുട്ടികൾക്കായി വായനമത്സരം, പ്രസംഗമത്സരം, രചനാമത്സരം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു.
ഭാഷാപഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അധ്യക്ഷനായി. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ വി.കെ. ......