ചെറിയനാട്: കർക്കടകമാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുമുള്ള ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ചെറിയനാട് ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
അബ്ദുൾ ജബ്ബാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാരി മധു ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീദ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി സുദർശൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്മിത റജി, എച്ച്.എം.സി അംഗം ജോൺ ജോർജ്ജ്,യോഗാചാര്യൻ ഉമേഷ് ഉണ്ണികൃഷ്ണൻ
എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഡോ. നൈസി ഖാൻ കർക്കടകമാസ ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ......
ചെങ്ങന്നൂർ: ട്രക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്കും സ്കൂട്ടർ യാത്രികനും പരിക്ക്.......
ചേപ്പാട്: ഓപ്പറേഷൻ തണ്ടർ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ വ്യാജ മദ്യ വിൽപ്പന നടത്തിയയാളെ കാർത്തികപ്പള്ളി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വി. അരുൺ കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടി. ......
ചെങ്ങന്നൂർ: ലഹരിക്കെതിരെ കേരള സർക്കാരുമായി ചേർന്ന് ചെങ്ങന്നൂർ ഡോ. കെ. എം.......
ചെങ്ങന്നൂർ: ഫിഫാ വേൾഡ് കപ്പിൻ്റെ ആവേശത്തിമിർപ്പിൽ പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളും. ലോകകപ്പിൻ്റെ ആവേശം ഒട്ടും തന്നെ കുറയാതെ ആഘോഷമാക്കുകയാണ് സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂൾ .സ്പെയിൻ ,അർജൻ്റീന ,ഇംഗ്ലണ്ട് ,ഫ്രാൻസ് ,ബ്രസീൽ തുടങ്ങിയ ലോക പ്രശ്സ്ത ടീമിൻ്റെ ജേഴ്സിയണിഞ്ഞും അതാത് രാജ്യത്തിൻ്റെ പതാകകൾ കൈയ്യിലേന്തിയുമാണ് കുട്ടികൾ മൈതാനത്ത് അണിനിരന്നത്.തുടർന്ന് മിത്ര മഠം ജംഗ്ഷൻ വരെയും അവിടെ നിന്ന് തിരികെ സ്കൂളിലേക്കും വർണ്ണാഭമായ ഫുഡ്ബോൾ റാലിയും നടന്നു. ......
ചെങ്ങന്നൂർ: മിഷൻസ് ഇൻഡ്യയുടെ നേതൃത്വത്തിലുള്ള ഉണർവ്വ് യോഗങ്ങൾ ജുലൈ 23, 24, 25 തീയതികളിൽ കല്ലിശ്ശേരി ഉമയാറ്റുകര മാർത്തോമ്മാ പളളിയിൽ നടക്കും. ഉമയാറ്റുകര മാർത്തോമ്മാ പള്ളി വികാരി റവ. ......
മാന്നാർ: യു ഡി എഫ് പ്രകടന പത്രിക പ്രഖ്യാപനപ്രകാരം നെല്ലിൻ്റെ വില കിലോയ്ക്ക് 35 രൂപ വരെ കർഷകർക്ക് നൽകുവാൻ സംസ്ഥാന സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മാന്നാർ എസ് എൻ ഡി പി യൂണിയൻ ചെന്നിത്തല മേഖല സംയുക്തയോഗം ആവശ്യപ്പെട്ടു.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വില വർദ്ധനവ് സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത് കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറാകണം.കീടനാശിനി വിലയിലും വളത്തിൻ്റെയും കൂലിയിലെ വർദ്ധനവിലൂടെയും കർഷകർക്ക് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഇത് പരിഹരിക്കുന്നതിന് യു ഡി എഫ് സർക്കാരിൽ കർഷകർക്ക് വലിയ പ്രതീക്ഷ ആണെന്നും യോഗം ചൂണ്ടിക്കാട്ടി. ......