ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ തത്തംപള്ളി വാർഡ് ജ്യോതി ഭവനിൽ നവീൻ (23), ഹൗസിങ് കോളനി വാർഡിൽ വലിയ ചുടുകാടിനു സമീപം അയ്യംപറമ്പിൽ എബി (ജോർജ് വർഗീസ് -23) എന്നിവരാണ് അറസ്റ്റിലായത്. ......
ആലപ്പുഴ: പാതിവില തട്ടിപ്പ് കേസിൽ പല രാഷ്ട്രീയ നേതാക്കളും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോഴും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിഷയത്തിൽ പ്രതികരിക്കാത്തതിന് പിന്നിലെ രഹസ്യമെന്ത് എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് കേരളത്തിൽ നടക്കുന്ന ഈ തട്ടിപ്പിനെ കുറിച്ച് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു എന്നും സൂചനയുണ്ട്. ......
ആലപ്പുഴ :ജില്ലയില്‍ വിവിധ പാടശേഖരങ്ങളോട് ചേര്‍ന്ന തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തി എല്ലാ ഓരുമുട്ടുകളും അടച്ചിട്ടുണ്ടെന്നും ഓരുവെള്ളം കയറുന്നില്ലെന്നും ഉറപ്പുവരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക മേഖലയിലെ തോടുകളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് കൂടുന്ന സാഹചര്യത്തില്‍ മന്ത്രി ഓണ്‍ലൈനായി വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.തോടുകളിലെ ഉപ്പിന്റെ അളവ് കുറക്കുന്നതിനായി വേലിയിറക്ക സമയത്ത് മണിയാര്‍ ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 100 ക്യുമെക്സ് വെള്ളം താല്‍ക്കാലികമായി തുറന്ന് വിടുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. കന്നുകാലി പാലത്തിലുള്ള ഓരുമുട്ട് എത്രയും പെട്ടെന്ന് അടയ്ക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി. ......
പണയ സ്വർണത്തിൽ തട്ടിപ്പ് നടത്തിയ ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളും സഹായിയും കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഇവരുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......

കായംകുളം :സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം സംബന്ധിച്ച് സർക്കാരിന്റെ മെല്ലെ പോക്ക് അവസാനിപ്പിച്ച് ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ ആലപ്പുഴ ജില്ല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക വർഷം അഞ്ച് കഴിഞ്ഞിട്ടും നൽകാതിരിക്കുകയും, ആറ് ഗഡു ക്ഷമബത്ത, ലീവ് സറണ്ടർ എന്നിവ സംബന്ധിച്ച് സർക്കാർ മൗനം പാലിക്കുന്നത് ജീവനക്കാർ ആശങ്കയോടെയാണ് കാണുന്നതെന്ന് സമ്മേളനം വിലയിരുത്തി.
ജീവനക്കാർക്കും അധ്യാപകർക്കും നൽകേണ്ട ആനുകൂല്യങ്ങൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്ന സർക്കാർ നിലപാട് ഇനിയും അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ലെന്നും കഴിഞ്ഞ പരിഷ്കരണ കുടിശ്ശികയെ പറ്റി സർക്കാർ അവലംബിക്കുന്ന മൗനത്തിൽ അസംതൃപ്തരായ അധ്യാപകരുടെ വികാരം മാനിക്കണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് സഅദി അധ്യക്ഷത വഹിച്ച യോഗം കെ എ എം എ സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ധീൻ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല സെക്രട്ടറി അനസ് എം അഷറഫ് സ്വാഗതം ആശംസിച്ചു ജാബിർ എം,സനിത റ്റി,അശ്വിനി എസ് തുടങ്ങിയവർ സംസാരിച്ചു.
കെ എ എം എ ആലപ്പുഴ റവന്യൂ ജില്ല കമ്മിറ്റി ഭാരവാഹികൾ
മുഹമ്മദ് കുഞ്ഞ് സഅദി
പ്രസിഡന്റ്
നിഹാദ് കെ എം
ഡോ.അനസ് എസ്
നസീബ് എ
(വൈസ് പ്രസിഡന്റുമാർ)
അനസ് എം അഷറഫ്
ജനറൽ സെക്രട്ടറി
അജീല കെ
ഷംനാദ് എസ്
നജ്മ എ കെ
(ജോയിൻ സെക്രട്ടറിമാർ)
സുമിമോൾ ഇ കെ
ട്രഷറർ
നദീറ ബീഗം വൈ
(വനിത ഫോറം
ചെയർപേഴ്സൺ)
ഹീര ആർ
(വനിത ഫോറം കൺവീനർ)
ഹയർസെക്കണ്ടറി വിംഗ്
കോ-ഓർഡിനേറ്റേഴ്സ്
നിയാസ് AL
ഡോ. ......
ചേർത്തല: പട്ടണക്കാട് തുരുത്തിത്തറ - പുത്തൻനികർത്തിൽ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ടി.വി.ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ( ചൊവ്വാഴ്ച, 28-01-25 )പതിനൊന്നു മണിക്ക് കാവിൽ സെൻ്റ് മൈക്കിൾസ് പള്ളി സിമിത്തേരിയിൽ.സാലി ജോസഫ് ആണ് ഭാര്യ. ......
ആലപ്പുഴ:ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്ന ആവശ്യവുമായി സിപിഎം. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ......
ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ജനുവരി 29 രാവിലെ 9 മുതൽ കളക്ടറേറ്റ് കോമ്പൗണ്ടിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാതല ഹിയറിംഗ് (നേർ വിചാരണ) നടത്തും. കരട് വാർഡ് വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയപരിധിക്ക് മുൻപായി ആക്ഷേപങ്ങൾ/ അഭിപ്രായങ്ങൾ സമർപ്പിച്ചിട്ടുള്ളവരേ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.കൂടാതെ മാസ് പെറ്റീഷനുകൾ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു എന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു അന്നേ ദിവസ്സം (ജനു 29 )രാവിലെ ഒമ്പതു മണിമുതൽ തൈക്കാട്ടുശ്ശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ ഗ്രാമ പഞ്ചായത്തുകളും ചേർത്തല നഗരസഭയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുക . ഇവിടെ 262 പരാതികളാണ് ഉള്ളത്.
11 മണി മുതൽ അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട്, ചെങ്ങന്നൂർ ബ്ലോക്കുകളിലെ പഞ്ചായത്തുകളും ആലപ്പുഴ, ചെങ്ങന്നൂർ നഗരസഭകളുമായും ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. ......