നടൻ ജയൻ ചേർത്തലയുടെ രാഷ്ട്രീയ നിലപട് മാറ്റമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. സിപിഐക്കാരനായ താരം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്ന തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ......
ആലപ്പുഴയിൽ നവോദയ സ്കൂളിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നിത്തല നവോദയ സ്കൂളിലാണ് സംഭവം.......
ആലപ്പുഴ : സംസ്ഥാന മത്സ്യ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.ഒന്നാം സ്ഥാനം ഉൾപ്പടെ അഞ്ച് വിഭാഗങ്ങളിൽ അവാർഡുകൾ ആലപ്പുഴ ജില്ലക്കാണ് പിന്നാമ്പുറ മത്സ്യകർഷകൻ, ഫീൽഡ് ഓഫീസർ, പ്രൊജക്റ്റ് പ്രൊമോട്ടർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം.പതിമൂന്ന് വർഷങ്ങളായി മത്സ്യകൃഷി രംഗത്ത് സജീവമായ കാർത്തികപ്പള്ളി മൈത്രി ഫാം ഉടമ ശശികുമാർ മികച്ച പിന്നാമ്പുറ കർഷകനായി. പത്ത് വർഷക്കാലമായി തുടർച്ചയായി കരിമീൻ, വരാൽ തുടങ്ങി വിപണി മൂല്യമുള്ള മത്സ്യങ്ങളെ വിജയകരമായി കൃഷി ചെയ്യുന്ന ജോൺ മാത്യു, ബുധനൂർ ആണ് മികച്ച രണ്ടാമത്തെ ശുദ്ധജല കർഷകൻ .
ബയോഫ്ളോക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യകൃഷി ചെയ്യുകയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയും ചെയ്യുന്ന അലക്സ് മാത്യുസ്,അമ്പലപ്പുഴ, മികച്ച മത്സ്യമേഖല സ്റ്റാർട്ടപ്പിനുള്ള പ്രോൽസാഹന സമ്മാനത്തിന് അർഹനായി. ......
കായംകുളം താലൂക്ക് ആശുപത്രിയിൽ കറണ്ട് പോയാൽ രോഗികളെ പരിശോധിക്കുന്നത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. 30 ലക്ഷം രൂപയുടെ ജനറേറ്റർ ഈ ആശുപത്രിയിൽ നോക്കുകുത്തിയായി ഇരിപ്പുണ്ട്. ......
തോട്ടിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാആണ് മരിച്ചത്.......