ആറാട്ടുപുഴ:പുതുക്കിപണിത ആറാട്ടുപുഴ പള്ളിയോടം ബുധനാഴ്ച നീരണിയുന്നു
നൂറ്റാണ്ടുകൾക്ക് മുൻപ് മാലക്കരയുടെ ഭാഗമായിരുന്ന ആറാട്ടുപുഴ ചെങ്ങന്നൂർ മഹാ ദേവന്റെയും പരിവാരങ്ങളുടെയും ആറാട്ട് നടന്നിരുന്ന സ്ഥലമായതിനാൽ ആറാട്ടുപുഴ എന്ന കരയായിമാറുകയായിരുന്നു .മാലക്കരയും ആറാട്ടുപുഴയും ചേർന്ന് ഉണ്ടാക്കിയ പള്ളിയോടം ജീർണിച്ച് പോവുകയും 1945-ൽ കീഴുകരയിൽ നിന്നും പള്ളിയോടം വിലയ്ക്ക് വാങ്ങി ആറാട്ടുപുഴ പള്ളിയോട സേവാസമിതിയായി തിരുവാറന്മുളയിലെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കുകയും അനവധി തവണ ചമയത്തിനും നല്ലതുഴച്ചിലിന്നുമുള്ള ആർ ശങ്കർ മെമ്മോറിയൽ ട്രോഫിയും ദേവസ്യാ ബോർഡ് ട്രോഫിയും നേടിയിട്ടുണ്ട്.
2000-ൽ മന്നം ട്രോഫിയും നിരവധി തവണ 2,3, 4 സ്ഥാന ങ്ങളും നേടിയിട്ടുണ്ട്. ജീർണ്ണാവസ്ഥയിൽ ആയ പള്ളിയോടം 2015-ൽ
അയിരൂർ സന്തോഷ് ആചാരിയുടെ മേൽനോട്ടത്തിൽ ഏരാവ് മാതാവും, അമരവും പുതിക്കിപണിതു. ......
ചെങ്ങന്നൂര്‍ : സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ പ്രദേശത്ത് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നാടന്‍ കലാജാഥ സംഘടിപ്പിച്ചു. ചെങ്ങന്നൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ:ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജ്, എസ് ബി കോളേജ് എന്നിവിടങ്ങളിലെ എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുകളുടെയും യൂ ബി ഐ(ഉന്നത് ഭാരത് അഭിയാൻ)യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി കോളേജിൽ കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച യൂത്ത് ക്യാമ്പ് ക്രിസ്തു ജ്യോതി കോളേജ് പ്രിൻസിപ്പൽ
റവ ഡോ. ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. ......
ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദർ മകനാണ്.65 വയസായിരുന്നു. കബറടക്കം നാളെ ചങ്ങനാശ്ശേരി പഴയ പള്ളി ഖബർസ്ഥാനിൽ.
കരൾ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ......
ചെങ്ങന്നൂർ: വോട്ടു മോഷണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രമാണെന്ന്
കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്മോൻ പറഞ്ഞു. കെ. ......
പുലിയൂർ. സെന്റ്.മേരീസ് &സെന്റ് .ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ സപ്തതിയോട് അനുബന്ധിച്ചുള്ള
ധന സമാഹാരണത്തിന്റെ ഉദ്ഘാടനം വി.കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ 7-ാം ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ......
വി ഡി സവർക്കറെ വാഴ്ത്തി സിപിഐ നേതാവ്. ആലപ്പുഴ ജില്ലയിലെ വെൺമണി ലോക്കൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദാണ് സവർക്കറെ വാഴ്ത്തിയത്.......
ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി.
ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ......
എട്ടാം ക്ലാസ് വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുവിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്. ......