ചെങ്ങന്നൂർ: മരം വെട്ടുന്നതിൽ പരുക്കേറ്റ് തൊഴിലാളി മരത്തിൽ കുടുങ്ങി. ചെറിയനാട്, കടയിക്കാട്, അറയ്ക്കൽ അനീഷ് 40 ആണ് അപകടത്തിൽ പെട്ടത്.......
ചെങ്ങന്നൂർ: - കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സമ്മേളനവും അവാർഡുദാനവും സ്കോളർഷിപ്പ് വിതരണവും 24-ന് രാവിലെ 9 -ന് കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സമ്മേളനവും അവാർഡ് വിതരണ ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ......
ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിന് കേവലം രണ്ട് മാസക്കാലം ബാക്കി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരോ, ദേവസ്വംബോര്‍ഡോ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ : ഡി വിജയകുമാര്‍ ആരോപിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർക്ക് ലഭിക്കുവാനുള്ള 45 കോടി രൂപ മടക്കി കിട്ടുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ആവശ്യപ്പെട്ടു .പ്രായം ഏറെ ചെന്നവരും,മരുന്നു വാങ്ങുവാൻ നിവൃത്തിയില്ലാത്തവരും, മക്കളുടെ വിവാഹം നടത്തേണ്ടവരും ഈ കൂട്ടത്തിൽ പെടുന്നു .ഒരു മനുഷ്യാവകാശപ്രശ്നമായി കണ്ടുകൊണ്ട് സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണം. തട്ടിപ്പിന് നേതൃത്വം നൽകിയവർക്കെതിരെ ഇന്നുവരെയും കേസെടുത്തിട്ടില്ല. ......

ചെങ്ങന്നൂർ: ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുമായി(യൂണിറ്റ് നമ്പർ:184,338,559) ചേർന്ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരിൽ കോളേജ് വിദ്യാർഥികൾക്കായി "ഐ ട്രാൻസ്ഫോർമ് ഇന്ത്യ ട്രാൻസ്ഫോർമ്" എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിച്ച
യുവജന ശില്പശാല ചിന്മയവിദ്യാലയ കോയമ്പത്തൂർ സ്പിരിച്വൽ മെന്ററും ചിന്മയ യുവകേന്ദ്ര നാഷണൽ കൗൺസിൽ മെമ്പറുമായ
ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജി ഉദ്ഘാടനം നിർവഹിച്ചു.
ചെങ്ങന്നൂർ ചിന്മയ വിദ്യാലയ & ചിന്മയ മിഷൻ സ്പിരിച്വൽ മെന്റർ ബ്രഹ്മചാരി നിഖിൽജി അധ്യക്ഷനായ ചടങ്ങിൽ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിജു കൃഷ്ണൻ
സ്വാഗതവും എൻ എസ് എസ് യൂണിറ്റ് 184 വോളന്റീർ സെക്രട്ടറി ശ്രീദേവി ആർ പി നന്ദിയും രേഖപ്പെടുത്തി. ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജിയുടെ നേതൃത്വത്തിൽ നടന്ന ആലോചനാപ്രേരകമായ
ക്ലാസുകളും, രസകരമായ നിരവധി കളികളും, വിഡിയോ ഷോയും, വിനോദപ്രവർത്തനങ്ങളും അടങ്ങിയ ശില്പശാല ഏവർക്കും അതിവ ഹൃദ്യമായി അനുഭവപ്പെട്ടു.
ആത്മവിശ്വാസത്തോടെ
അവനവന്റെ കഴിവുകൾ തിരിച്ചറിഞ്ഞു, മനസിനെ സംസ്കരിച്ചു ഉയർത്തി എഞ്ചിനീയറിങ് രംഗത്ത് ക്രീയേറ്റീവ് ആശയങ്ങളിലൂടെ പുതിയ ലോക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, അങ്ങനെ ഭാരത വികസനത്തിന് സംഭാവനകൾ നൽകാൻ ഓരോ എഞ്ചിനീയറിങ് വിദ്യാർത്ഥിക്കും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
ചെന്നിത്തല : മുക്കോലിൽ കുടുംബയോഗത്തിന്റെ വാർഷിക കുടുംബ സംഗമം ഫാ ജോൺ കെ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. കുടുംബ ഡയറക്ടറിയുടെ പ്രകാശനം അധ്യക്ഷനായിരുന്ന പ്രസിഡന്റ് പി ഒ ജോണിന് ആദ്യപ്രതി നൽകി നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ആരോഗ്യ മേഖലയ്ക്ക് ഒരു വലിയ മുതൽക്കൂട്ടായി പുതിയ സർക്കാർ ആയുർവേദ ആശുപത്രി കെട്ടിടം ആറു മാസത്തിനകം യാഥാർത്ഥ്യമാകും. 5.23 കോടി രൂപ ചെലവിൽ 15,000 ചതുരശ്ര അടിയിലാണ് മൂന്ന് നിലകളുള്ള ഈ ആധുനിക കെട്ടിടം ഐടിഐ ജംഗ്ഷനു സമീപം നഗരസഭ 19ാം വാർഡിലാണു പുതിയ കെട്ടിടം നിർമിക്കുന്നത്. ......
ചെങ്ങന്നൂർ: തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനും വള്ളസദ്യ വഴിപാടുകളിലും ഉത്രട്ടാതി വള്ളംകളിയിലും മറ്റ് ജലോത്സവങ്ങളിലും പങ്കെടുക്കുന്നതിനും ആയി, ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് പള്ളിയോട സ്നേഹികളുടെ സാന്നിധ്യത്തിൽ, വന്മഴി പള്ളിയോടം നീരണിഞ്ഞു. നീരണിയൽ ചടങ്ങിന് മുൻപ് പള്ളിയോട പുരയിൽ വിഷ്ണു സഹസ്രനാമജപം, ഭജന, ഗണപതി ഹോമം എന്നിവ നടന്നു. ......
ചെങ്ങന്നൂര്‍: നഗരസഭയിലെ വിവിധ വാര്‍ഡുകളുടെ സമ്പൂര്‍ണ്ണ ശുചീകരണത്തിനായി നഗരസഭ പുതിയതായി ബ്രാന്‍ഡഡ് കമ്പിനിയുടെ ആധുനീക 10 പുല്ലുവെട്ടി യന്ത്രങ്ങള്‍ വാങ്ങി. രണ്ടുമാസത്തിനുള്ളില്‍ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലേയും വഴിയോരങ്ങള്‍ ശുചീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. ......
ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് പഞ്ചായത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നാലാം വാർഡ് മാമ്പ്ര പ്ലാമൂട്ടിൽ കമലമ്മ (75)യ്ക്കാണ് നായയുടെ കടിയേറ്റത്. ......