വെൺമണി: വെൺമണി മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ അലുംമ്നി അസോസിയേഷൻ്റ അംഗത്വ ക്യാംപെയ്നിനിൻ്റെ ഉദ്ഘാടനം എക്സികുട്ടിവ് കമ്മറ്റിയംഗം ഇ. കെ അംബുജാക്ഷനിൽ നിന്നും ഫോമും, ഫീസും വാങ്ങി പ്രസിഡണ്ട് കോശി സാമുവേൽ നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ ഏഴാമത് ഓർമ്മ പെരുന്നാൾ സമാപിച്ചു. പെരുന്നാൾ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ......
ചെങ്ങന്നൂർ:സമഗ്രശിക്ഷാ കേരളം പ്രീ പ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് വേണ്ടി ആവിഷ്ക്കരിച്ച പദ്ധതിയായ കിഡ്സ് അത്ലറ്റിക്സിന്റെ ഭാഗമായി സ്പോർട്സ് കേരളം ഫൗണ്ടേഷനുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ് എസ് കെ ആലപ്പുഴ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ജി കൃഷ്ണകുമാർ നിർവഹിച്ചു. ......
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള യൂണിവേഴ്സിറ്റി ബി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. യൂണിവേഴ്സിറ്റി തലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കിയ അനഘ പി ഷാജി, എ ഗ്രേഡ് നേടിയ അഖിൽ കെ എന്നിവരെ അനുമോദിച്ചു ഗണിതശാസ്ത്ര വിഭാഗം അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം കോളേജിലെ പൂർവ്വവിദ്യാർത്ഥിയും, പ്രൊവിഡൻസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വൈസ് പ്രിൻസിപ്പലുമായ ഡോ മാത്യൂസ് എം ജോർജ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: കുട്ടനാട്ടിൽ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് പൈലറ്റ് പ്രൊജക്ടുമായി കേന്ദ്ര സർക്കാർ. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായകരമാകുന്ന രീതിയിൽ കുട്ടനാട് മേഖലക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ചേർന്ന യോഗത്തിലാണ് തീരുമാനം.
ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിക്കും. ......
ചെങ്ങന്നൂർ :- മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ ഏഴാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് അദ്ദേഹം കബറടങ്ങിയിരിക്കുന്ന ഓതറ സെൻ്റ് ജോർജ് ദയറായിലേക്ക് ബഥേൽ അരമനയിൽ നിന്നും പദയാത്ര നടന്നു. പദയാത്ര ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ......
ആലപ്പുഴ: ഉഷ്ണതരംഗത്തെ തുടർന്ന് പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് വലിയതോതിലുള്ള വിളനാശം നേരിട്ട കർഷകരിൽ നിന്നും കൃഷി വകുപ്പ് നേരിട്ട് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ച നെല്ലിന് സംഭരണ തുകയായി 1 കോടി 17 ലക്ഷം അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. ......