ആലപ്പുഴ: കയർ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലയിലെ വിദഗ്ദരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച കയർ കോർപ്പറേഷൻ അങ്കണത്തിൽ കയർ കോൺക്ലേവ് സംഘടിപ്പിക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ......
തിരുവൻവണ്ടൂർ: തിരുവൻവണ്ടൂർ, ഇരമല്ലിക്കര , സൂര്യ ഭവനത്തിൽ സുനിൽ കുമാറി ( 47) ൻ്റെ വീട്ടിലേക്കാണ് ആറംഗ സംഘം ഇക്കഴിഞ്ഞ 14 ന് ഇരച്ചെത്തി രാത്രി വീടുകയറി ആക്രമിച്ചത്. മകൾ സൂര്യ ലക്ഷ്മി ( 22 ) യെ കമ്പി വടികൊണ്ടടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. ......
ചെങ്ങന്നൂർ:എസ്എൻഡിപി യോഗം മാന്നാർ യൂണിയൻ ശ്രീനാരായണ ഗുരുദേവന്റെ 98 മത് മഹാസമാധി ദിനാചരണം ഭക്തി നിർഭരമായ ചടങ്ങുകളോട് കൂടി ഞായറാഴ്ച
നടക്കും രാവിലെ 8 മണിക്ക് യൂണിയൻ ഓഫീസിൽ സമൂഹ പ്രാർത്ഥനയും സമാധിദിനാചരണ സമ്മേളനവും നടക്കും. യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ, കൺവീനർ അനിൽ പി ശ്രീരംഗം, ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ ടി കെ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, പി ബി സൂരജ്, ഹരി പാലമൂട്ടിൽ,അനിഷ് പി ചേങ്കര, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിധു വിവേക്, എംപ്ലോയിസ് ഫോറം ചെയർമാൻ മനോജ് പാവുക്കര, എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ......
വെൺമണി: സ്വദേശികളായ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചുവരുന്ന സഹോദരിമാരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗിക അതിക്രമം നടത്തിയതിലേക്ക് മാതാപിതാക്കളുടെ സുഹൃത്തുക്കളെ വെൺമണി പോലീസ് അറസ്റ്റുചെയ്തു. മുളക്കുഴവില്ലേജിൽ മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ(35), വെൺമണി വില്ലേജിൽ വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ മനോജ് എം. ......
ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷനുകൾ മാത്രം കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ(22) ആർ. പി.......
ചെങ്ങന്നൂർ:വിശ്വകർമ്മ ജയത്തിയോടാനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന വ്യാപകമായി കേരളസർക്കാരിന്റെ തൊഴിലാളി ദ്രോഹ ജന വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പദയാത്രയുടെ ഭാഗമായി ചെങ്ങന്നൂർ മേഖലയുടെ പഞ്ചായത്ത് തല പദയാത്ര സമാപനം സമ്മേളനം മുളക്കുഴ കാരക്കാട് ജംഗ്ഷനിൽ ബി എം എസ് ജില്ലാ പ്രസിഡൻ്റ് എൻ ദേവദാസ് ഉദ്ഘാടനം നിർവഹിച്ചു, ഇടത് പക്ഷ സർക്കാരിൻ്റെ ഒൻപത് വർഷത്തെ ഭരണത്തിൽ സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന അവസ്ഥയാണ്, വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി, യുവജനത ലഹരി മാഫിയുടെ പിടിയിലായപ്പോൾ ആഭ്യന്തരം നോക്കുകുത്തിയായ അവസ്ഥയാണ് ഇന്നുള്ളത്, മദ്യത്തിൻ്റെയും മയക്ക് മരുന്നിൻ്റെയും ഉപയോഗം കുറക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ തൊഴിലാളി വർഗ്ഗ സർക്കാർ 700 യിൽ അധികം മദ്യഷാപ്പുകൾക്ക് പ്രവർത്തനാനുമതി നൽകി സുലഭമാക്കുന്ന അവസ്ഥയാണുള്ളത് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു,
സർക്കാർ ഈ വിഷയങ്ങളിൽ അടിയന്തര ഇടപെടുലകൾ നടത്താത്ത പക്ഷം
വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബി.എം എസ് നേതൃത്വം നൽകുമെന്നും അറിയിച്ചു.
ജില്ലാ ജോ. സെക്രട്ടറിമാരായ മധുകരിപ്പാലിൽ, ബി. ......
ചെങ്ങുന്നൂർ: ഗാസയിൽ ആഹാരത്തിനായി കേഴുന്ന കുഞ്ഞുങ്ങളെ കണ്ട് ഭക്ഷണത്തിനായി പാത്രവും നീട്ടിനിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്കെങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്ന പ്രസ്താവനയുടെ പേരിൽ പ്രശസ്ത സാഹിത്യകാരി ലീലാവതി ടീച്ചറിനെതിരായി സംഘപരിവാർ ശക്തികൾ നടത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയും സാംസ്കാരിക വിഭാഗമായ വെനീസിയത്തിൻ്റെയും ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ഗ്രാമോദ്ധാരണ വായനശാലയുടെ വാർഷികവും ഓണാഘോഷവും നടന്നു സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡൻ്റ് രമേശ് കുമാർ അധ്യക്ഷനായി. സാഹിത്യകാരി ജയശ്രീ പള്ളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മനോജ് കുമാർ , ജോൺസി ചെറിയാൻ, വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി സി സുനിമോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി . ......