ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് തൊഴുത് ആയിരങ്ങൾക്ക് നിർവൃതി.മലയാള വർഷത്തെ ആദ്യത്തെ
തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ബുധനാഴ്ച്ച രാവിലെ 6.30 ഓടെ തൃപ്പൂത്തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു.തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ......
ചെങ്ങന്നൂർ: എല്ലാ മേഖലയിലും ദയനീയമായി പരാജയ പ്പെട്ട പിണറായി വിജയൻ്റെ സർക്കാർ തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് തൊഴിലാളി സംഘടനാ രജിസ്റ്റർ ചെയ്യുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ച തെന്നും തൊഴിലാളികളോടുള്ള ഇടതുപക്ഷത്തിൻ്റെ നയമാണ് ഇതെന്നുംബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആരോപിച്ചു. തൊഴിൽ - വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം ക്രമസമാധാന തകർച്ച എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. ......
ചേപ്പാട്: സി കെ എച്ച് എസ് എസ് ഇൽ സ്കൂൾ കലോത്സവം പി ടി എ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ ഉത്ഘാടനം ചെയ്തു .......
ചെങ്ങന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു
കൊണ്ട്ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ
പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി
സതീഷ് കെ നായർ അധ്യക്ഷത വഹിച്ചു. ......

ചെങ്ങന്നൂർ: കെഎസ്ആർടി യുടെ സേവനം സാധാരണക്കാരിലേക്ക് കൂടുതൽ എത്തിക്കുവാൻ, മെച്ചപ്പെട്ട സൗകര്യങ്ങളുമായി കെഎസ്ആർടിസി എഐ കണക്ട് എന്ന പുതിയ അപ്ലിക്കേഷൻ സോഫ്റ്റ്വെയർ. ചെങ്ങന്നൂർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വർഷ എഐ ആൻഡ് എംഎൽ വിദ്യാർത്ഥികളാണ് തയ്യാറാക്കിയത്. ഇ- ടിക്കറ്റിംഗ്, സ്ലീപ് ഫ്രണ്ട്ലി അലർട്ട്, പാർക്കിംഗ് റിസർവേഷൻസ് ഫോർ പ്രൈവറ്റ് വെഹിക്കിൾസ്,സീറ്റ് ഹോൾഡിങ് സ്റ്റൈൽ ബുക്കിംഗ്, ബസ് യാത്രക്കിടയിൽ നഷ്ടപ്പെടുന്ന സാധനങ്ങൾ പെട്ടെന്ന് തിരിച്ചുകിട്ടിയതിനു വേണ്ടിയുള്ള ലോസ്റ്റ് ആൻഡ് ഫൗണ്ട് ഫെസിലിറ്റി, ലൈവ് ട്രാക്കിംഗ് ഫെസിലിറ്റി, പാസഞ്ചർ ഫീഡ്ബാക്ക് ഫെസിലിറ്റി തുടങ്ങി നിരവധി ഗുണങ്ങളാണ് ആപ്പിലൂടെ വിദ്യാർത്ഥികൾ തയ്യാറാക്കിയിരിക്കുന്നത്
കോളേജ് പ്രിൻസിപ്പാൾ വി എസ് ഹരി , മെഷീൻ ലേണിംഗ് അധ്യാപിക ശാന്തി വിശ്വം, ക്ലാസ് അഡ്വൈസർ ശ്യാമ എന്നിവരുടെ മാർഗ്ഗനിർദ്ദേശത്തോടെ വിദ്യാർത്ഥികളായ എസ് മീനാക്ഷി, യു എസ് കാശിനാഥ്, എസ് അനുശ്രീ , പാർവതി വി നായർ, പി പ്രദീപ് , നന്ദു പ്രസാദ് എന്നിവരാണ് പുതിയ ആപ്പ് തയ്യാറാക്കിയത്.
കോളേജ് കമ്പ്യൂട്ടർ വിഭാഗം അധ്യാപകർ അനുമി നൽകിയ ശേഷമാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ മന്ത്രി ഗണേഷ് കുമാറിനു മുൻപിൽ വിദ്യാർത്ഥികൾ ആപ്പ് നെ സംബന്ധിച്ച് വിശദീകരിച്ചത് . ......
ആലാ ഗ്രാമപഞ്ചായത്തിൻറെ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിനും ഇനി ആവശ്യമുള്ള വികസനം സംബന്ധിച്ച് പൊതുജനഭിപ്രായം ഉൾക്കൊള്ളുന്നതിനു വേണ്ടി 14 ചൊവ്വാഴ്ച രാവിലെ 10:30 ന്കോടുകുളഞ്ഞി ഗ്രേസ് ഓഡിറ്റോറിയത്തിൽ
വികസന സദസ്സ് നടത്തും. അതിനോടനുബന്ധിച്ചു 13 തിങ്കളാഴ്ച രാവിലെ 10 മുതൽ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് എക്സിബിഷനുകൾ- ജീവതശൈലിരോഗങ്ങളുടെ പരിശോധനക്യാമ്പ്(കുടുംബാരോഗ്യകേന്ദ്രം,പെണ്ണുക്കര,ആയൂർവേദഡിസ്പ്പൻസറി,ആലാ എന്നിവയുടെ ആഭി
മുഖ്യത്തിൽ) നേത്രചികിത്സ ക്യാമ്പ്-(ഐ-മൈക്രോസർജറി ലേസർ സെൻറർ കണ്ണാശുപത്രി തിരുവല്ല, ഡോ.അമിത വർഗീസിൻറെ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ)തൊഴിൽമേള-ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡി എസും സംയുക്തമായി നടത്തും.
14 ചൊവ്വാഴ്ച ഗ്രേസ് ആഡിറ്റോറിയം കോടുകുളഞ്ഞി യിൽ രാവിലെ 10:30 ന് വികസനസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേശ്വരി
ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ. എഞ്ചിനീയറിംഗ് കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്കൽ എഡ്യൂക്കേഷൻ - പാർട്ട് ടൈം) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഒക്ടോബർ
9 ന് രാവിലെ 10 മണിക്ക് ടെസ്റ്റ്/ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
യോഗ്യത: ഫിസിക്കൽ എഡ്യൂക്കേഷനിൽ 55 ശതമാനം മാർക്കോട് കൂടിയുള്ള പി.ജി ബിരുദത്തോടൊപ്പം BEd/M Phil/ Ph D/ NET ഇവ അഭികാമ്യം. ......
ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളജ് പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായ്മയുടെ വാർഷിക സമ്മേളനം 20-ന് തിങ്കളാഴ്ച്ച ദീപാവലി ദിനത്തിൽ കോളജിൽ നടക്കും.
റവ. എ എ പൈലി മെമ്മോറിയൽ സെമിനാർ ഹാളിൽ രാവിലെ 10 മണിക്കു ചേരുന്ന യോഗം പർവ്വതാരോഹകയും സോളോ ട്രാവലറുമായ സീന സാറ മജ്നു ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: കെ പി എം. എസ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ജസ്റ്റീസ് പി ഡി രാജൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.......
ചെങ്ങന്നൂർ: ഉദ്യോഗസ്ഥരും ദേവസ്വം ബോര്ഡും അടങ്ങുന്ന തിരുട്ടു സംഘമാണ് സ്വര്ണ്ണ മോഷണം നടത്തിയതെന്ന് കൊടികുന്നിൽ സുരേഷ് എം.പി പത്ര സമ്മേളനത്തിൽ പറഞ്ഞു. തിരുട്ടസംഘത്തിന്റെ സംരക്ഷകന് മുഖ്യമന്ത്രി ആയതിനാലാണ് മൗനം തുടരുന്നത്. ......