വെൺമണി: മൂന്നു ദിവസം നീണ്ടുനിന്ന വെണ്മണി ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം സമാപിച്ചു.
കല്യാത്രയിൽ ചേർന്ന സമാപന സമ്മേളനം പ്രസിദ്ധ പിന്നണി ഗായകൻ പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി.സി.സുനിമോൾ അദ്ധ്യക്ഷയായി.
കല-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ല യൂത്ത് കോ-ഓഡിനേറ്റർ ജെയിംസ് സാമുവേൽ വിതരണം ചെയ്തു.
ജില്ല പഞ്ചായത്ത് അംഗം മഞ്ജുളദേവി, വൈസ് പ്രസിഡൻ്റ് പി.ആർ.രമേശ് കുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷ സൗമ്യ റെനി, പഞ്ചായത്ത് അംഗങ്ങളായ ബി.ബാബു, സ്റ്റീഫൻ സാമുവേൽ, സുഷമ, മനോഹരൻ മണക്കാല, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പ്രൊഫ.ആർ.രാജഗോപാലൻ, സി.ഡി.എസ് ചെയർപേഴ്സൺ എം.കെ.സുധർമ്മ എന്നിവർ പ്രസംഗിച്ചു.
വെണ്മണി കോസ്മോസ് ക്ലബ്ബ് ഓവറോൾ കിരീടം കരസ്ഥമാക്കി. ......
ചെങ്ങന്നൂർ : യുവമോർച്ച ചെങ്ങന്നൂർ മണ്ഡലം നേതൃ ശില്പശാല നടത്തി. ബി.ജെ. പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡൻ്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.......

ചെങ്ങന്നൂർ: ഈ സീസണിലെ ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും മന്ത്രി സജി ചെറിയാൻ അവലോകന യോഗം വിളിച്ചു ചേർത്തു. ചെങ്ങന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
കഴിഞ്ഞ വർഷം ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് മുൻ കരുതലും പ്രവർത്തനങ്ങളും ഭംഗിയായി ഏകോപിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളതായി യോഗം വിലയിരുത്തി.ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു സമീപം പമ്പാ നദിയിലെ പാറക്കടവിൽ തീർത്ഥാടകർ ഇറങ്ങുന്നത് നിരോധിച്ചിരുന്നെങ്കിലും രണ്ട് തീർത്ഥാടകർ കഴിഞ്ഞ മണ്ഡല കാലത്ത് മരിക്കാനിടയായതിനാൽ, അംഗീകൃത കടവുകളിൽ മാത്രമേ തീർത്ഥാടകർ കുളിക്കാൻ പാടുള്ളു എന്നു ഉറപ്പാക്കാൻ ദേവസ്വം, പോലീസ് വകുപ്പുകളെ യോഗം ചുമതലപ്പെടുത്തി.
കടവുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്കൂബാ ഡൈവേഴ്സിൻ്റെ സേവനം അഗ്നി രക്ഷ സേന ഉറപ്പാക്കണം.
സ്കൂബ സംഘത്തിന് താമസ സൗകര്യം ഭക്ഷണം എന്നിവ സ്ഥലത്തു തന്നെ ക്രമീകരിക്കും.
കടവുകളിൽ എല്ലാ ദക്ഷിണേൻഡ്യൻ ഭാഷകളിലും അപകട സൂചനയും അറിയിപ്പും നൽകുന്ന ബോർഡുകൾ സ്ഥാപിക്കും. ഇവ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ
നഗരസഭ, പോലിസ് ദേവസ്വം അധികൃത സംയുക്ത പരിശോധന നടത്തി തീരുമാനിക്കും.
കെഎസ്ആർടിസി, റയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങൾ കൃത്യമായ ശുചികരണം നഗരസഭ ഉറപ്പാക്കണം.
കടവുകളിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന നടപടി ഒഴിവാക്കുന്നതിനായി അവിടെ എല്ലാ ഭാഷയിലും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ......
ചെങ്ങന്നൂർ: അഖില മലങ്കര സൺഡേസ്കൂൾ ചെങ്ങന്നൂർ ഡിസ്ട്രിക്ട് അദ്ധ്യാപക വാർഷിക സമ്മേളനം ബഥേൽ മാർ ഗ്രീഗോറിയോസ് അരമനപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തി.
ഡിസ്ട്രിക്ട് പ്രസിഡൻ്റ് ഫാ.കോരുത് ചെറിയാൻ അധ്യക്ഷത വഹിച്ച യോഗം
ഭദ്രാസന സെക്രട്ടറി ഫാ. പി. ......
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരും എ എം എ ഐ
ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
ചെങ്ങന്നൂർ: റോട്ടറി ക്ലബ് ചെങ്ങന്നൂരും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ
ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
ചെങ്ങന്നൂർ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടത്തി.
യോഗത്തിൽ
റോട്ടറി ക്ലബ് പ്രസിഡണ്ട് ജേക്കബ് ഫിലിപ്പ് അദ്ധ്യക്ഷത
വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം
നാൻസി മറിയം സാം ( പ്രശസ്ത ഇംഗ്ലീഷ് ഭാഷ പണ്ഡിത ) നിർവഹിച്ചു.
ആയുർവേദത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്
എ എം എ ഐ ചെങ്ങന്നൂർ ഏരിയ പ്രസിഡണ്ട് ഡോ. ......
മുളക്കുഴ: അരീക്കര ഗ്രീൻവാലി റെസിഡൻസ് അസോസിയേഷനിൽ ജനമൈത്രി ബീറ്റ് നടത്തി. ഗ്രീൻവാലി റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ് ചെങ്ങന്നൂർ പോലീസ് ഉദ്യോഗസ്ഥർ ജനമൈത്രി ബീറ്റ് നടത്തിയത്. ......
ചെങ്ങന്നൂർ:കുറഞ്ഞ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുണ്യ സങ്കേതമായ ശബരിമലയിലെ ഇപ്പോഴത്തെ ദുഃഖകരമായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തരമായി ദേവപ്രശ്നം നടത്തി ദേവഹിതം എന്തെന്നറിയാൻ ഭക്തർക്ക് അവകാശമുണ്ടെന്നും
അതിനാൽ പ്രഗൽഭരായ ദൈവജ്ഞരെ ഉൾപ്പെടുത്തി മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ദേവപ്രശ്നം നടത്തണമെന്നും
അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി. വിജയകുമാർ
ആവശ്യപ്പെട്ടു.
പുലിയൂർ ശാഖ സംഘടിപ്പിച്ച മുൻ ദേശീയ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ അനുശോചനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ അമ്മവീടിൻ്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾ നടത്തി.
പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജി ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം
കൊടിക്കുന്നിൽ സുരേഷ് എം.പി
ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിൻ്റെ ചുറ്റൂമതിൽ പണിയിച്ചൂ തരികയും , ഗാന്ധി ഭവൻ ദേവാലയത്തിൽ വസിക്കുന്നവരുടെ സേവനാർത്ഥം ഒരു വാഹനം സംഭാവനയായി നല്കുകയും ചെയ്ത
പി വി പ്രസാദ് പട്ടാശ്ശേരിയെ
മന്ത്രി സജി ചെറിയാൻ ചടങ്ങിൽ ആദരിച്ചു.
വാഹനത്തിൻ്റെ താക്കോൽ
പി വി പ്രസാദ് പട്ടാശ്ശേരിയിൽ നിന്നും
മന്ത്രി
ഏറ്റുവാങ്ങി ഗാന്ധിഭവൻ, ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗക്ക് കൈമാറുകയും ചെയ്തു.
കേരളശ്രീ ഡോ: പുനലൂർ സോമരാജൻ ,
അനിൽ പി ശ്രീരംഗം, (കൺവീനർ എസ്. ......