ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ
പരുമല തീർത്ഥാടകർക്കായി മെഡിക്കൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ചെങ്ങന്നൂർ പാണ്ടനാട് പരുമല റോഡിൽ പുത്തൻ വീട്ടിൽ പടിക്കു സമീപമാണ് ഹെൽപ്പ് ഡെസ്ക്
തുറന്നത്. തീർത്ഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര ചികിത്സാ സഹായം നൽകുന്നതിനുമൊപ്പം വിശ്രമ കേന്ദ്രവും ലഘു ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കരുണ ഗവേണിംഗ് കൗൺസിൽ അംഗം ഷാജി പട്ടന്താനം ഹെൽത്ത് ഡെസ്ക് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന സീസണിലെ തീർത്ഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനായി ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുവശത്തോട്ടുമായി 100 സർവീസുകളാണ് ഉണ്ടായിരിക്കുന്നത്.
ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. ......
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും വിലയിരുത്തുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ......
ചെങ്ങന്നൂര്‍: പരുമല തീര്‍ത്ഥാടകര്‍ക്കായി നഗരസഭ മെഡിക്കല്‍ എയ്ഡ് പോസ്റ്റും സേവന കേന്ദ്രവും കരുവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാളില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാണ്ടനാട് മേഖലയുടെയും
കാരുണ്യ ഐ കെയർ ഹോസ്പിറ്റൽ, പന്തളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
സൗജന്യ നേത്രപരിശോധനയും തീമിരനിർണ്ണയ ക്യാമ്പും
കാടുവട്ടൂർ കെ.വി.എം. വൃദ്ധസദനത്തിൽ നടത്തി.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വത്സലാ മോഹൻ
അധ്യക്ഷത വഹിച്ച യോഗം
കരുണ വർക്കിംഗ് ചെയർമാൻ
അഡ്വ. ......
ചെങ്ങന്നൂർ: എൺപതു വർഷം പിന്നിട്ട വെൺമണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം ആധുനിക രീതിയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിലേക്ക് മാറുന്നു. സജി ചെറിയാൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് കല്യാത്രയിൽ നിർമ്മിച്ച സാംസ്കാരിക നിലയം നവംബർ രണ്ടിന് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് ഭരണസംവിധാനം നിലവിൽ വരുന്നതിനു മുമ്പ് 1946-ൽ വെൺമണിലെ പുസ്തകപ്രേമികളായ പ്രമുഖ വ്യക്തികൾ ചേർന്ന് സ്ഥാപിച്ച വായനശാല പിന്നീട് പഞ്ചായത്ത് ഏറ്റെടുത്തു. ......
ആലപ്പുഴ ജില്ലയിൽ നെല്ല് സംഭരണം തുടങ്ങി. ശനിയാഴ്ച രാവിലെ ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ഓൺലൈൻ സാന്നിധ്യത്തിൽ സപ്ലൈകോയിൽ നടന്ന യോഗത്തിലാണ് ആലപ്പുഴ ജില്ലയിലെ നെല്ല് അടിയന്തരമായി സംഭരിക്കാൻ തീരുമാനിച്ചത്. സപ്ലൈകോയുമായി വെള്ളിയാഴ്ച കരാർ ഒപ്പിട്ട കാലടി അമിലോസ് മില്ലിനോട് ആലപ്പുഴ ജില്ലയിലെ നെടുമുടി വള്ളുവൻകാട് പാട ശേഖരം, പൂന്തുറ പാടശേഖരം എന്നിവിടങ്ങളിലെ നെല്ല് സംഭരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ......
ചെങ്ങന്നൂർ : വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നവംബർ 1,4,5,6 തീയതികളിലായി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുലിയൂർ പ്രധാന വേദിയായി നടത്തും.
നവംബർ ഒന്നിന് രചനാ മത്സരങ്ങളും നവംബർ 4, 5, 6 തീയതികളിൽ സ്റ്റേജിനങ്ങളും നടക്കും
നാലാം തീയതി വൈകിട്ട് 5 മണിക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി കലോൽസവം ഉദ്ഘാടനം ചെയ്യും. ആറു വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഉപജില്ലയിലെ 96 വിദ്യാലയങ്ങളിൽ നിന്നായി 4500 ഓളം മത്സരാർത്ഥികൾ പങ്കെടുക്കും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുലിയൂർ ഓപ്പൺ ഓഡിറ്റോറിയം, വേദി 2 ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ ഓഡിറ്റോറിയം,
വേദി മൂന്ന് പുലിയൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം, വേദി നാല് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം,വേദി 5 ഗവൺമെന്റ് യുപി വേദി 5 ഗവൺമെന്റ് യുപി യുപി സ്കൂൾ പേരിശ്ശേരി ഇൻഡോർ ഓഡിറ്റോറിയം വേദി ആറ്, ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ട് ഫ്ലോർ എന്നിവയാണ്.കലോത്സവം നടക്കുന്ന മുഴുവൻ ദിവസങ്ങളും മത്സരാർത്ഥികൾക്കും എക്സ്കോർട്ടിംഗ്
ടീച്ചേഴ്സിനും ഉച്ചഭക്ഷണം നൽകുന്നതാണ്. ......
പാണ്ടനാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 41
ആം രക്തസാക്ഷിത്വം ആചരിച്ചു മണ്ഡലം പ്രസിഡണ്ട് സണ്ണി പുഞ്ച മണ്ണിൽ അധ്യക്ഷ വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.
എബി കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു യുഡിഫ് കൺവീനർ ഡി. ......
ചെങ്ങന്നൂർ: പേരിശ്ശേരി ഗവ. യൂ. പി സ്കൂളിൽ നിർമ്മിച്ച കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ജി
ശ്രീകുമാർ നിർവഹിച്ചു.......