ചെങ്ങന്നൂർ. കേരള കോൺഗ്രസ് (എം) തിരുവൻവണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
പഞ്ചായത്തിൽ പാർട്ടി മത്സരിക്കുന്ന വാർഡുകളിലെ സ്ഥാനാർത്ഥി
കളെ അന്തിമമായി തീരുമാനിച്ചു. എൽ ഡി എഫ്സ്ഥാനാർഥികളുടെ വിജയത്തിന് കൂട്ടായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് റെജി ആങ്ങയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പാർട്ടി ഉന്നതാധി
കാര്യ സമിതി അംഗം ജേക്കബ്തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോഹൻ കൊട്ടാരത്തുപറമ്പിൽ ,തോമസ് കൊണ്ടോടി, സജി കീളാത്ര തെരെഞ്ഞെടുപ്പു കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങളായ സി എ. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് നഗരസഭ സമിതിയുടെ നേതൃത്വത്തിൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയംഗം എം കെ മനോജ് ക്യാപ്റ്റനായുള്ള ജനകീയ വിചാരണ ജാഥ
പര്യടനം ആരംഭിച്ചു.
സിപിഐ എം ളില്ലാ.
സെക്രട്രറിയേറ്റ് അംഗം എ മഹേന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ നടക്കുന്ന യോഗത്തിൽ ജാഥാ മാനേജർ വി വി അജയൻ അധ്യക്ഷനായി.
വൈസ് ക്യാപ്റ്റൻ അഡ്വ. പി ആർ പ്രദീപ് കുമാർ, ജാഥാംഗങ്ങളായ കെ കെ ചന്ദ്രൻ, അനസ് പൂവാലം പറമ്പിൽ, ഷാജി പട്ടന്താനം,
മോഹൻ കുമാർ കൊട്ടാരം, ജെ അജയൻ, വത്സമ്മ എബ്രഹാം,വി ജി അജീഷ്, കെ പി അനിൽ കുമാർ, മധു ചെങ്ങന്നൂർ, പി ഡി സുനീഷ് കുമാർ, വി എസ് സവിത എന്നിവർ
സംസാരിച്ചു.
ഏഴിന് വൈകിട്ട് ആറിന് ഗവ. ......
ചെങ്ങന്നൂര്‍: നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ സഹകരണത്തോടെ വനിതകള്‍ക്കായുള്ള സൗജന്യ യോഗ പരിശീലനം ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ: ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ......
വെൺമണി: വലിയ വായനശാലകൾ നിർമ്മിച്ചതുകൊണ്ടു മാത്രമായില്ല, നല്ല വായനയും ഉറപ്പാക്കണമെന്ന് ഫിഷറീസ് - സംസ്കാരിക-യുവജനകാര്യ മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചു. ഭൗതിക പുരോഗതിക്കൊപ്പം സാംസ്കാരി കോന്നമനത്തിനും മുന്തിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെണ്മണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിക്കു വേണ്ടി എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് കല്യാതയിൽ നിർമ്മിച്ച സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ......
തിരുവൻവണ്ടൂർ. ഗ്രാമ പഞ്ചായത്തിലെ
പ്രാവിൻകൂട് - ഇരമല്ലിക്കര, കല്ലിശ്ശേരി- കുത്തിയതോട് പി ഡബ്ള്യൂ ഡി
റോഡിനെ
ബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ അഞ്ചാം വാർഡിലെ 1 കോടി 58 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന കണ്ടത്തിപ്പടി- തിക്കേക്കാട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം
മന്ത്രി
സജി ചെറിയാൻ നിർവ്വഹിച്ചു. ......
ചെങ്ങന്നൂർ: നമ്മുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഉറവിടമാണ് ക്ഷേത്രങ്ങൾ :
ദേവസ്വം ബോർഡ് അംഗം അഡ്വ: പി.ഡി സന്തോഷ് കുമാർ. തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉപദേശക സമിതി സംഘടിപ്പിച്ച
ഗജവീരൻ മലയാലപ്പുഴ രാജന് യാത്രയയപ്പും തനിക്ക് ലഭിച്ച സ്വീകരണ യോഗവും
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
സംസ്കാരവും പൈതൃകവും ഇഴചേരുന്ന ആത്മീയ കേന്ദ്രങ്ങളിൽ
ഭക്തജനങ്ങളുടെ സാന്നിദ്ധ്യം ഉണ്ടെങ്കിലേ അവിടങ്ങളിലെ ചൈതന്യം വർദ്ധിക്കൂ.
ഇതിനായി ഭക്തി സാന്ദ്രമായ അന്തരീക്ഷം സംജാതമാവണമെന്നും കൂട്ടായ സഹകരണം നമുക്ക് ആവശ്യ
അദ്ദേഹം പറഞ്ഞു.
സദ്യാലയത്തിൻ്റെയും പ്രദക്ഷിണവഴിയുടെയും അവശേഷിക്കുന്ന
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നടപടി
ഉടൻ തന്നെ ആരംഭിക്കും .നാലമ്പലത്തിനുള്ളിൽ കല്ലുപാകുന്നത് സംബന്ധിച്ച് ഉപദേശക സമിതിയും ഒപ്പം ദേവസ്വം ബോർഡും ചേർന്ന് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് മലയാലപ്പുഴ ദേവസ്വത്തിൽ നിന്നും എഴുന്നെള്ളിക്കാനെത്തിച്ചതായിരുന്നു ആനയെ. ......
ചെങ്ങന്നൂർ ചെറിയനാട് പഞ്ചായത്തിലെ നിർമ്മാണം പൂർത്തിയായ വിവിധ പദ്ധതികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആഞ്ഞിലിച്ചുവട് നല്ലൂർക്കുളം റോഡ്, ആയുർവേദ ആശുപത്രി നിർമ്മാണം,ചെറിയനാട് ബഡ്സ് സ്കൂൾ, ചെന്നക്കോട്ട് കാവ് റോഡ്. ......
ചെങ്ങന്നൂർ: പേരിശ്ശേരി ഈസ്റ്റ് - മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിന് കൊടിയേറി. 3 ന് പരുമല പദയാത്ര 4 ന്
വാഹന റാസ. ......
ചെങ്ങന്നൂർ : പരുമല തീർത്ഥാടനത്തോടനുബന്ധിച്ച് നഗരസഭാ പ്രദേശത്ത് ആരോഗ്യ വിഭാഗം മെഗാ ശുചീകരണം നടത്തി. മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഹരിത കർമ്മസേന നിർമ്മിച്ച ഓല കൊണ്ടുള്ള വല്ലങ്ങൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നേരത്തെ സ്ഥാപിച്ചിരുന്നു. ......