ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ മാതൃഭാഷ വാരാചരണം സമാപിച്ചു. കൊഴുവല്ലൂർ ശാലേം യു പി സ്കൂളിൽ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ......
വെൺമണി: കറ്റാനത്ത് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച വെൺമണി,കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ , മോൻസി മാത്യുവിൻ്റെ ഭാര്യ ടിൻസി പി തോമസിൻ്റെ (37 ) സംസ്കാരം വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാവേലിക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. ......
പുത്തൻകാവ് : രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പുത്തൻകാവ് മെട്രോപ്പോലീത്തൻ ഹയർ സെക്കണ്ടറി സ്കൂൾ എൻസിസി കേഡറ്റുകൾ . ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തി
രുന്നു.
ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികളുടെ മരണത്തിനിടയാക്കിയ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയ അപലപിച്ച് എൻസിസി കേഡറ്റുകൾ മെഴുകുതിരികൾ കത്തിച്ച് മൗനം ആചരിച്ചു. ......
ചെങ്ങന്നൂർ: വാഹനത്തിലെ സ്ഥിരം യാത്രക്കാർ ഒത്തു ചേർന്ന് കൂട്ടായ്മ രൂപീകരിച്ചുപ്പോൾ അത് വിനോദ യാത്രയുടെ നവ്യാനുഭവങ്ങൾക്ക് വഴി മാറി. ഭരണിക്കാവിൽ നിന്ന് ചെങ്ങന്നൂരേക്കും , കോഴഞ്ചേരിക്കും, പത്തനംതിട്ടയ്ക്കും സർവീസ് നടത്തുന്ന എസ് എസ് ടാവൽസിൻ്റെ 3 ബസിലെ എഴുപതോളം സ്ഥിരം യാത്രക്കാരാണ് കോവിഡിന് ശേഷം ഒത്തു ചേർന്ന് കൂട്ടായ്മ രൂപീകരിച്ചത്. ......
ചെങ്ങന്നൂർ: പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതാണെന്ന്
കെ. എസ്.എസ്.പി.എ ആലപ്പുഴ ജില്ലാ സെക്രട്ടറി എ. ......
ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ വഴി കൊച്ചുവേളിക്ക് പോകുന്ന 22113 ട്രെയിൻ്റെ പുറകിലെ ജനറൽ കോച്ചിൽ സംശയാസ്പദമായ രീതിയിൽ ആളില്ലാത്ത നിലയിൽ കണ്ട ബാഗിൽ നിന്നും കഞ്ചാവും എംഡിഎംഎയും അടങ്ങിയ പൊതിക്കെട്ട് ഉള്ള ബാഗ് കണ്ടെടുത്തു. ഇവ തുക്കിക്കൊടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്. ......
ആലപ്പുഴ: വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ അഞ്ചംഗ സംഘത്തെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. സിവിൽ സ്റ്റേഷൻ വാർഡിലെ കാദർ പറമ്പിൽ ഫിറോസ് (38), ആറാട്ടുവഴി കനാൽ വാർഡിലെ പുതുവൽ പുരയിടം സിദ്ദിഖ് (32), പുന്നപ്ര തെക്ക് പഞ്ചായത്ത് ആലുംമൂട് അനീഷ് (35), വട്ടയാൽ വാർഡിലെ അഷ്കർ കോട്ടേജിൽ മുഹമ്മദ് അഷ്കർ (38), ആലിശ്ശേരി വാർഡിലെ പുത്തൻപുരയിൽ സനീഷ് ബഷീർ റാവുത്തർ (45) എന്നിവരാണ് പിടിയിലായത്. ......
ചേർത്തല : ചേർത്തല നവോത്ഥാന കലാ -സാഹിത്യ സംസ്കൃതി മാഗസിൻ ഏർപ്പെടുത്തിയ അക്ഷരശ്രീ മാധ്യമ പുരസ്കാരം പത്രപ്രവർത്തകനും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, യൂണിവേഴ്സൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സിന് സമ്മാനിച്ചു. ചേർത്തല ലയൺസ് ക്ലബ് ഹാളിൽ ( വയലാർ രാമ വർമ്മ നഗർ )നടന്ന സാംസ്കാരിക സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആണ് പുരസ്കാരം സമ്മാനിച്ചത്.പി. സി. ......