ചെങ്ങന്നൂർ : തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബഹിഷ്കരിക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള ആലാ സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപക കൂട്ടായ്മ തീരുമാനമെടുത്തു.
അധികാരത്തിൽ എത്തി ഒരു മാസത്തിനുള്ളിൽ നിക്ഷേപത്തുക തിരിച്ചു നൽകുമെന്ന് സിപിഎം നേതൃത്വവും, സൊസൈറ്റി അധികൃതരും വാക്ക് നൽകിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് നിക്ഷേപകർ പറയുന്നു.
75 വയസിനു മുകളിൽ പ്രായമുള്ളവരാണ് നിക്ഷേപകരിൽ കൂടുതലും . അർബുദം
ബാധിച്ചവർക്ക് മരുന്നു വാങ്ങാൻ പോലും നിക്ഷേപ തുകയിൽ
നിന്നുമുള്ള പലിശ ചോദിച്ചിട്ട് തരുന്നില്ല.
17 കോടി രൂപയാണ് നിക്ഷേപം എന്ന് ബാങ്ക് അധികൃതർ പറയുന്നു. ......
ചെങ്ങന്നൂർ. പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രൽ ഇടവക ദിനത്തോട് അനുബന്ധിച്ച് ജിഎംപി ഹാളിൽ ഫിലോബിബ്ലിക്ക ക്രൈസ്തവ പൈതൃക പ്രദർശനം സംഘടിപ്പിച്ചു. ......
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്കായി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ഹെൽപ്പ് ഡെസ്ക് വണ്ടിമല ക്ഷേത്രത്തിനു സമീപം ആരംഭിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ......
ചെങ്ങന്നൂർ : ഗവ. വനിത ഐ. റ്റി. ഐ റെഡ് റിബൺ ക്ലബ്, എൻ. എസ്.......
ചെങ്ങന്നൂർ: പരസ്പര സ്നേഹവും കരുതലുമാണ് ഇടവക ജനങ്ങൾക്ക് വേണ്ടതെന്ന് ജി.എസ്.റ്റി. കമ്മീഷണർ ഡോ. റ്റിജു തോമസ് പറഞ്ഞു.......
ചെങ്ങന്നൂർ: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീർഥാടകരെക്കൊണ്ടും സാധാരണ യാത്രക്കാരെക്കൊണ്ടും തിരക്കേറിയ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം നടപ്പാത കയ്യേറ്റം രൂക്ഷമാകുന്നു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിലേക്ക് ആളുകളെ ക്ഷണിക്കാൻ ജീവനക്കാരനെ നടപ്പാതയിൽ നിർത്തിയിരിക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഹോട്ടൽ ജീവനക്കാരൻ ക്ഷീണം വന്നാൽ ഇരിക്കാനായി സ്റ്റൂൾ നിരത്തിൽ വെച്ചിരിക്കുന്നത് വഴി മുടക്കിയാണ്. ......
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ
ചെങ്ങന്നൂർ ബഥേൽ അരമനയിൽ വച്ച് തൊഴിൽ മേള നടത്തി. ചെങ്ങന്നൂർ ഭദ്രാസനാധിപൻ
ഡോ. ......
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ സ്വദേശികളായ ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ പി.ഗോകുൽ (25), ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ എസ്.ശ്രീനാഥ് (25) എന്നിവരാണു മരിച്ചത്. ......
ആലപ്പുഴ: അഭിഭാഷകനായ യുവാവ് പിതാവിനെ വെട്ടികൊലപ്പെടുത്തി. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണു പിതാവ് നടരാജനെ (63) കൊലപ്പെടുത്തിയത്.......
ചെങ്ങന്നൂർ: അരീക്കര 75-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പുനഃപ്രതിഷ്ഠയും രണ്ടാമത് ശ്രീനാരായണ കൺവെൻഷനും ഡിസംബർ ഒന്ന് വരെ നടക്കും.
ശനിയാഴ്ച രാവിലെ 10.30 ന് കൺവൻഷൻ ഉദ്ഘാടനം സുരേഷ് പരമേശ്വരൻ (യൂണിയൻ അഡ്മിനിസ്ട്രേറ്റർ ) നിർവ്വഹിച്ചു. തുടർന്ന്
പ്രഭാഷണം -വിഷയം :ശ്രീ നാരായണ ദർശനവും ശീവിത ശൈലിയും.
അധ്യക്ഷൻ ശാഖാ പ്രസിഡൻറ് രവികുട്ടപ്പൻ .
30-ന് രാവിലെ 11-ന് പ്രഭാഷണം ,ബിപിൻഷാ , വിഷയം :ശ്രീ നാരായണ പരമഹംസദേവൻ ,
വൈകിട്ട് 6-ന് ബ്രഹ്മകലശപൂജ.
ഡിസംബർ ഒന്നിന് - പുന:പ്രതിഷ്ഠാദിനം
പുലർച്ചെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം .രാവിലെ 9.50 നും 10.40നും മധ്യേ പുന:പ്രതിഷ്ഠ ചടങ്ങ് .രാവിലെ 11ന് പ്രഭാഷണം ,ബിജു പുളിക്കലേടത്ത് .വിഷയം ആധുനീക സംസ്ക്കാരത്തിൻ്റെ ജനയിതാവ്. ......