
കൊച്ചി: സിംബാബ്‌വെ കേരളത്തിൽ നിന്നുള്ള നിക്ഷേപകർക്ക് ഏറ്റവും സാധ്യതയുള്ള രാജ്യമാണെന്ന് സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി. കുറഞ്ഞ വിലയിലുള്ള പാദരക്ഷകൾ, തുകൽ ഉത്പന്നങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ് അസംബ്ലിങ്, സൗരോർജ്ജ ഉപകരണങ്ങൾ, കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം, റെയിൽവേ നവീകരണം. ഇലക്ട്രോണിക്സ്, ഇപിസി എന്നീ മേഖലകളിൽ കേരളത്തിലെ കമ്പനികൾക്കുള്ള മികച്ച വൈദഗ്ധ്യം കേരളത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു സിംബാബ്‌വെ മന്ത്രി.
സിംബാബ്‌വെയുടെ നിർമ്മാണ ശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. പ്രതിവർഷം 9.2 ബില്യൺ യുഎസ് ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് നിലവിൽ സിംബാബ്‌വെ ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 587 ദശലക്ഷം യുഎസ് ഡോളറിൻ്റെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും 12 ദശലക്ഷം യുഎസ് ഡോളറിൻ്റെ പാദരക്ഷകളും ഉൾപ്പെടുന്നു. ഇത് പ്രാദേശിക ഉൽപ്പാദനത്തിനും പ്രാദേശിക കയറ്റുമതിക്കും വലിയ സാധ്യതകൾ നൽകുന്നു.എല്ലാ പദ്ധതികൾക്കും സിഡയുടെ (വൺ സ്റ്റോപ്പ് ഇൻവെസ്റ്റ്‌മെന്റ് സെന്റർ) ലൈസൻസ് പിന്തുണയുണ്ട്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏഴ് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ലൈസൻസുകൾ നൽകും. പ്രത്യേക സാമ്പത്തിക മേഖലകളിൽ അഞ്ച് വർഷത്തേക്ക് കോർപ്പറേറ്റ് നികുതി 0% ആണ്, കൂടാതെ മൂലധന ഉപകരണങ്ങൾക്ക് തീരുവ-രഹിത ഇറക്കുമതിയും സാധ്യമാണ്.പിപിപി മോഡൽ, ബ്ലെൻഡഡ് ഫിനാൻസ് തുടങ്ങിയ രീതികളിലുള്ള നിക്ഷേപങ്ങൾക്കും സിംബാബ്‌വെ തയ്യാറാണ്. നിക്ഷേപകർക്ക് നിയമപരമായ സംരക്ഷണം, ലാഭം സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി തുടങ്ങിയ പ്രാദേശിക വ്യാപാര മുൻഗണനകൾ എന്നിവ ലഭിക്കും.2030-ഓടെ ഉയർന്ന-മധ്യ വരുമാനമുള്ള രാജ്യമായി മാറാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അതിനായി വ്യവസായവൽക്കരണം, പ്രകൃതി വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം, സുസ്ഥിര ഊർജ്ജം, ശക്തമായ നിക്ഷേപക പങ്കാളിത്തങ്ങളിലൂടെയുള്ള വളർച്ച എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സിംബാബ്‌വെ ട്രേഡ് കമ്മീഷണർ ബൈജു എം കുമാർ,നബീമിയ ട്രേഡ് കമ്മീഷണർ രമേഷ് കുമാർ, യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മീഷണറും കോമൺവെൽത്ത് രാജ്യങ്ങളുടെ ചുമതലയുമുള്ള രാഹുൽ സുരേഷ്, ടാൻസാനിയ ട്രേഡ് കമ്മീഷണർ വിനായക് മേനോൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ സ്വാഗതവും സെക്രട്ടറി എം ഷജിൽകുമാർ നന്ദിയും പറഞ്ഞു.
Photo Courtesy - Google








