07:21pm 09 November 2026
NEWS
ആനകളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കാൻ കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ച് സിംബാബ്‌വേ
05/06/2025  08:42 AM IST
nila
ആനകളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കാൻ കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ച് സിംബാബ്‌വേ

ആനകളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിന് പരിഹാരമായി ആനകളെ കൊന്ന് മാംസം പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള തീരുമാനവുമായി സിംബാബ്‌വേ. രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സേവ് വാലി കൺസർവൻസി ഗെയിം റിസർവിൽ അമ്പതോളം ആനകളെയാണ് ആദ്യഘട്ടത്തിൽ കൊലപ്പെടുത്തുക. സിംബാബ്‌വെ പാർക്ക്‌സ് ആന്റ് വൈൽഡ് ലൈഫ് അതോറിറ്റിയെ ഉദ്ധരിച്ച് എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ബോട്‌സ്വാന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള സിംബാബ്‌വേ, ആനകളുടെ ക്രമാതീത വർധനവിൽ പൊറുതമുട്ടുകയാണ്. 2024ൽ നടത്തിയ ഒരു ഏരിയൽ സർവേയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 ആനകളെ മറ്റ് പാർക്കുകളിലേക്ക് മാറ്റി. എന്നിട്ടും കാര്യങ്ങൾ കയ്യിൽനിൽക്കാതെ വന്നതാണ് പുതിയ തീരുമാനത്തിന് പിന്നിലെ കാരണം. മാംസം പ്രദേശവാസികൾക്കും ആനക്കൊമ്പ് വൈൽഡ് ലൈഫ് അതോറിറ്റിക്ക് കൈമാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം, സിംബാബ്വെയ്ക്ക് ആനക്കൊമ്പുകളുടെ ശേഖരം വിൽക്കാൻ കഴിയില്ല. ആനക്കൊമ്പ് വ്യാപാരത്തിന് ആഗോളതലത്തിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് ആനക്കൊപ്പ് വിൽപ്പന സാധിക്കാതെ വരുന്നത്. നിയമപരവും ധാർമ്മികവുമായ കാരണങ്ങളാൽ ആനമാംസം കഴിക്കുന്നവരും വിരളമാണ്. ആനകളെ കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img