
ദോഹ: ഖത്തറിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സംരംഭമായ സെഡ് മീഡിയ സംഘടിപ്പിക്കുന്ന സെഡ്ടോക്സ് സീരീസ് ടോക്-ഷോയിലെ നാലാം എപ്പിസോഡിൽ പത്മശ്രീ. ഐ എം വിജയനും ധ്യാൻ ശ്രീനിവാസനും അതിഥികളായെത്തും.
'തഗ്ഗും ഗോളും' എന്ന പേരിൽ ഒക്ടോബർ രണ്ട് വ്യാഴം വൈകീട്ട് 7 മണി മുതൽ അബൂഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അൽ ഖമർ ഹാളിൽ വെച്ചാവും പരിപാടി. നമ്മുടെ ജീവിതത്തെ പ്രചോദനാത്മകമായി സ്വാധീനിക്കുന്ന വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരൻമാരെയും കായിക പ്രതിഭകളെയും സാംസ്കാരിക നായകരെയുമെല്ലാം ദോഹയിലെ മലയാളികളുമായി നേരിട്ട് സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി ലഭ്യമാക്കുക എന്നതാണ് സെഡ്ടോക്സിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. അന്തരിച്ച സംവിധായകൻ സിദ്ദിഖ്, സന്തോഷ് ജോർജ് കുളങ്ങര, അബ്ദുസ്സമദ് സമദാനി എം. പി, സലിം കുമാർ, ലിജോ ജോസ് പെല്ലിശ്ശേരി, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് മുൻ എപ്പിസോഡുകളിൽ അതിഥിയായെത്തിയത്.
പരിപാടിയിൽ പങ്കെടുക്കാ 77660327 എന്ന നമ്പറിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്











