09:27pm 11 November 2026
NEWS
ZedEx Cargo പ്രെസെന്റ്സ് ചാലിയാർ ഉത്സവം 2025 ഓർഗനൈസേഴ്സ് മീറ്റ് സംഘടിപ്പിച്ചു
11/11/2025  07:17 PM IST
nila
ZedEx Cargo പ്രെസെന്റ്സ് ചാലിയാർ ഉത്സവം 2025 ഓർഗനൈസേഴ്സ് മീറ്റ് സംഘടിപ്പിച്ചു

 

ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബർ 21-ന് അൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന “ZedEx Cargo പ്രെസെന്റ്സ് ചാലിയാർ ഉത്സവം 2025“ ന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഐ സി സി യിൽ ഓർഗനൈസേർസ്‌ മീറ്റ് സംഘടിപ്പിച്ചു. 

        പതിനാലാം രാവ്‌ ടൈറ്റിൽ വിന്നറും, പിന്നണി ഗായകരുമായ ബാദുഷയും സൽമാനും നയിക്കുന്ന സംഗീതവിരുന്നും, ചാലിയാർ ദോഹയുടെ 24 പഞ്ചായത്തുകളിൽ നിന്നുള്ള സിനിമാറ്റിക് ഡാൻസ്, ഒപ്പന, സ്കിറ്റ്, കോൽക്കളി, തിരുവാതിര, മാർഗംകളി തുടങ്ങിയ സ്റ്റേജ്‌ പ്രോഗ്രാമുകളുമായിരിക്കും ചാലിയാർ ഉത്സവത്തിന്റെ ഹൈലൈറ്റ്. പ്രവേശനം സൗജന്യമായിരിക്കും. 

       സംഘാടക സമിതി യോഗത്തിൽ ചാലിയാർ ദോഹ പ്രസിഡന്റ് സി ടി സിദ്ദിഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. “ചാലിയാർ ഉത്സവം 2025” പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വി സി മഷൂദ് തിരുത്തിയാട് മുഖ്യപ്രഭാഷണം നടത്തി .വൈസ് ചെയർമാൻ സിദ്ദിഖ് വാഴക്കാട്,  രക്ഷാധികാരി നൗഫൽ കട്ടയാട്ട്, ബുജൈർ മൂർക്കനാട്, സജാസ് കടലുണ്ടി, ഷാജി പി സി കുനിയിൽ, പി സി അബ്ദുറഹിമാൻ മമ്പാട്, അഹ്‌മദ്‌ നിയാസ് മൂർക്കനാട്, ശരത് ലാൽ വാഴയൂർ, മുജീബ് ചീക്കോട്, രാജേഷ് പോത്ത്കല്ല്,  അഷ്റഫ് മമ്പാട്, ഹനീഫ ചാലിയം, റഊഫ് ബേപ്പൂർ, ആസിഫ് കക്കോവ്, റഫീഖ് കാരാട്, അസീസ് പുറായിൽ, ഫുആദ് കീഴുപറമ്പ്, മുഹ്സിന സമീൽ, ഷാന നസ്രിൻ, ഫെബി ബേപ്പൂർ, ഷഹാന ഇല്യാസ്, ശർഹാന ബേപ്പൂർ, രിസാന എടവണ്ണ എന്നിവർ സംസാരിച്ചു. ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖ്സ്സലാംഎടവണ്ണ സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img