03:06pm 11 November 2026
NEWS
ഖത്തറിൽ സകാത്ത് ഓഡിറ്റിങ് വർഷം മുഴുവൻസൗജന്യസേവനം
15/10/2025  08:07 PM IST
nila
ഖത്തറിൽ സകാത്ത് ഓഡിറ്റിങ്  വർഷം മുഴുവൻസൗജന്യസേവനം

ദോഹ: ഖത്തറിലെ വഖഫ്‌ മന്ത്രാലയത്തിന്റെ സകാത്ത് കാര്യവിഭാഗം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി വർഷം മുഴുവൻ സൗജന്യമായി സകാത്ത് കണക്കാക്കുന്ന സേവനം ആരംഭിച്ചു. ഇസ്ലാമിക നിയമങ്ങളെയും അംഗീകരിച്ച അക്കൗണ്ടിംഗ് രീതികളെയും അടിസ്ഥാനമാക്കിയുള്ള കൃത്യമായ കണക്കെടുപ്പ് സംവിധാനമാണ് ഈ സേവനം.
കമ്പനികൾക്കും വ്യക്തികൾക്കും സകാത്ത് ബാധ്യത കൃത്യസമയത്ത് നിർവഹിക്കാൻ സഹായകരമാകുന്ന ഈ പദ്ധതിയിലൂടെ സമൂഹത്തിൽ സഹാനുഭൂതിയും പരസ്പരസഹായവും വളർത്തുകയാണ് ലക്ഷ്യമെന്ന് സകാത്ത് സർവീസസ് വിഭാഗം മേധാവി അഹ്മദ് ജാബർ അൽ ജർബുഈ അറിയിച്ചു.
പരിചയസമ്പന്നരായ അക്കൗണ്ടന്റുകളും ശരീഅ വിദഗ്ധരും ചേർന്നാണ് ഈ സേവനം നൽകുന്നത്. ഫീൽഡ് സന്ദർശനം, ഡിജിറ്റൽ മാർഗങ്ങൾ, അല്ലെങ്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ വഴിയോ സേവനം ലഭ്യമാക്കാം. മുഴുവൻ വിവരങ്ങളും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇതിനകം തന്നെ 150-ത്തിലധികം കമ്പനികൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താൻ കഴിഞ്ഞതായി അൽ ജർബുഈ പറഞ്ഞു. കമ്പനികളുടെ സാമ്പത്തിക വിവരങ്ങൾ പരിശോധിച്ച ശേഷം അടയ്ക്കേണ്ട കൃത്യമായ സകാത്ത് തുക വകുപ്പ് ഔദ്യോഗികമായി അറിയിക്കുന്ന രീതിയിലാണ് പ്രവർത്തനം.
സമയബന്ധിതമായി സകാത്ത് നൽകാനുള്ള ബോധവൽക്കരണം വർധിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് സകാത്ത് കാര്യവിഭാഗം അറിയിച്ചു. സേവനം വർഷം മുഴുവൻ ലഭ്യമാണെന്നും സകാത്ത് കാര്യവിഭാഗത്തിന്റെ ഓഫീസിൽ നേരിട്ടോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാമെന്നുംവ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img