10:57pm 10 November 2026
NEWS
സാഗില്‍ പ്രീപെയ്ഡ് ഓഷ്യന് ആദ്യപാദത്തില്‍ 26 കോടി രൂപയുടെ മൊത്ത ലാഭം
18/08/2025  06:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാഗില്‍ പ്രീപെയ്ഡ് ഓഷ്യന് ആദ്യപാദത്തില്‍ 26 കോടി രൂപയുടെ മൊത്ത ലാഭം

കൊച്ചി: ഫിന്‍ടെക് സ്ഥാപനമായ സാഗില്‍ പ്രീപെയ്ഡ് ഓഷ്യന് നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 26 കോടി രൂപയുടെ മൊത്ത ലാഭം. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് ലാഭത്തില്‍ 56 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്.
2024ലെ  ആദ്യ പാദത്തില്‍  സാഗില്‍ പ്രീപെയ്ഡ് ഓഷ്യന്റെ  മൊത്ത ലാഭം 16.73 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം  2024 ജൂണ്‍ ആദ്യ പാദത്തിലെ 252.2 കോടി രൂപയില്‍ നിന്ന് 32 ശതമാനത്തോളം വര്‍ധിച്ച് 332 കോടി രൂപയായി ഉയര്‍ന്നിരിക്കയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img