10:06am 21 July 2024
NEWS
മലയാള 'കുമ്മാട്ടിക്കളി'ക്കായി ഗാനം ആലപിച്ച യുവൻ ശങ്കർ രാജ...
14/06/2024  12:21 PM IST
nila
മലയാള 'കുമ്മാട്ടിക്കളി'ക്കായി ഗാനം ആലപിച്ച യുവൻ ശങ്കർ രാജ...

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രമാണ്  'കുമ്മാട്ടിക്കളി'. തമിഴിൽ  സിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരെ വച്ച് സിനിമകൾ സംവിധാനം ചെയ്ത വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന  ആദ്യത്തെ മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'. ഭരതൻ സംവിധാനം ചെയ്ത 'അമരം' എന്ന ചിത്രത്തിൽ നിന്നും ലഭിച്ച പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്നെ  ഒരു അഭിമുഖത്തിൽ വിൻസെന്റ് സെൽവ പറഞ്ഞിരിന്നു.


 തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാവായ ആർ.പി.ചൗദരി തന്റെ സൂപ്പർ ഗുഡ് ഫിലിംസ് മുഖേന  നിർമ്മിക്കുന്ന 98-മത്തെ ചിത്രമാണ് ഇത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജാക്‌സൺ വിജയനാണ്. ഈ ചിത്രത്തിൽ വരുന്ന ഒരു മോട്ടിവേഷണൽ ഗാനം തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനും, ഗായകനും, ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജ    ആലപിക്കണമെന്നായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ആഗ്രഹം. ആ ആഗ്രഹം  യുവൻ ശങ്കർ രാജയുടെ അടുക്കൽ അറിയിപ്പിച്ച ഉടനെ അവർ ഉടനെ സമ്മതിക്കുകയും ചെയ്തുവത്രേ! അങ്ങിനെ സന്തോഷ് വർമ എഴുതിയ ആ ഗാനം ചെന്നൈയിലെ തൻ്റെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വെച്ച് ജാക്‌സൺ വിജയൻ്റെ സംഗീതത്തിൽ യുവൻ ശങ്കർ രാജ ആലപിക്കുകയും ചെയ്തു. യുവൻ ശങ്കർ രാജ ആലപിക്കുന്ന ആദ്യത്തെ മലയാള ഗാനമാണിത്. ഇതിനായി  അദ്ദേഹം ഒരു പ്രതിഫലവും വാങ്ങിയില്ലെന്നും പറയുന്നു. 


 മാധവ് സുരേഷിനൊപ്പം ഈ ചിത്രത്തിൽ ലെന, ദേവിക സതീഷ്,  യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. അടുത്തുതന്നെ ഈ ചിത്രം റിലീസാകുമത്രേ!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA