08:14am 19 April 2026
NEWS
മലയാള സിനിമയിൽ പ്രവേശിക്കുന്ന യുവൻ ശങ്കർ രാജ.
18/04/2026  07:21 PM IST
News desk
മലയാള സിനിമയിൽ പ്രവേശിക്കുന്ന യുവൻ ശങ്കർ രാജ.

മിഴ് സിനിമയിലെ ഒരു മുൻനിര സംഗീതസംവിധായകനായ  യുവൻ ശങ്കർ രാജ, 100-ൽ കവിഞ്ഞ ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. തമിഴിന് ;പുറമെ മലയാളത്തിലും ഒരുപാട് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ഇളയരാജയുടെ മകനാണ് യുവൻ ശങ്കർ രാജ എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്.  ഇളയരാജയെ തുടർന്ന് ഇപ്പോൾ മലയാള സിനിമയിലും കാൽപതിക്കുകയാണ് യുവൻ ശങ്കർ രാജ. ‛പണി' എന്ന ചിത്രത്തിണ്  ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന പരിപാടി എന്ന ചിത്രത്തിന് സംഗീതം നൽകിയാണ് യുവൻ ശങ്കർ രാജ മലയാള സിനിമയിൽ പ്രവേശിക്കുന്നത്. ശരത്കുമാർ നായകനായി അഭിനയിച്ച്, നാഗരാജൻ സംവിധാനം ചെയ്ത 'അരവിന്ദൻ' എന്ന ചിത്രം മുഖേനയാണ് യുവൻ ശങ്കർ രാജ തമിഴിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന് ശേഷം കഴിഞ്ഞ 29 വർഷങ്ങളിൽ നൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള യുവൻ ശങ്കർ രാജ ഇപ്പോഴാണ് ഒരു മലയാള സിനിമക്ക് സംഗീതം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img