05:01am 01 October 2026
NEWS
കാറും ഓട്ടോയും തടഞ്ഞ് മന്ത്രി കെ എം ഷാജിയെ ഇറക്കി നടത്തിവിട്ട് യുവമോർച്ച
30/09/2026  09:32 PM IST
nila
കാറും ഓട്ടോയും തടഞ്ഞ് മന്ത്രി കെ എം ഷാജിയെ ഇറക്കി നടത്തിവിട്ട് യുവമോർച്ച

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെ തദ്ദേശമന്ത്രി കെ.എം. ഷാജിക്കെതിരെ യുവമോർച്ചയുടെ പ്രതിഷേധം. പാളയത്തിന് സമീപം വാൻറോസ് ജങ്ഷനിലാണ് മന്ത്രിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞത്.

വാഹനം മുന്നോട്ടുപോകാനാകാതെ വന്നതോടെ മന്ത്രി ഓട്ടോറിക്ഷയിൽ കയറി സ്ഥലത്തുനിന്ന് മാറാൻ ശ്രമിച്ചു. എന്നാൽ മന്ത്രിയുമായി പോയ ഓട്ടോയും പ്രവർത്തകർ തടഞ്ഞു. ഇതോടെ ഓട്ടോയിൽനിന്ന് ഇറങ്ങിയ മന്ത്രി റോഡിലൂടെ നടന്നുപോകുകയായിരുന്നു.

മന്ത്രിക്ക് പൈലറ്റ് വാഹനമോ എസ്കോർട്ടോ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പ്രതിഷേധക്കാർ മന്ത്രിയുടെ യാത്ര തടഞ്ഞ സംഭവത്തിൽ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമായത്. ഇതിന് പിന്നാലെ ബിജെപിയും യുവമോർച്ചയും വിവിധയിടങ്ങളിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

തിരുവനന്തപുരത്ത് ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സംഘർഷാവസ്ഥ തുടരുകയാണ്. കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടെ മന്ത്രിമാർക്കെതിരായ പ്രതിഷേധങ്ങളും ശക്തമാകുകയാണ്.

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img