
കൊച്ചി - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന സേവാ പാക്ഷികത്തോടനുബന്ധിച്ച് യുവമോർച്ച എറണാകുളം സിറ്റി ജില്ലയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും യുവ രക്തദാനസേന രൂപീകരണവും നടന്നു.
എറണാകുളം ഐ എം. എ ബ്ളഡ് ബാങ്കിൽ ബിജെപി എറണാകുളം സിറ്റി ജില്ലാ. പ്രസിഡന്റ് അഡ്വ. ഷൈജു കെ എസ് രക്തം ദാനം ചെയ്തു കൊണ്ട്
ഉദ്ഘാടനം ചെയ്തു.
യുവമോർച്ച എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ അധ്യക്ഷത വഹിച്ചു.
ബിജെപി മേഖലാ സെക്രട്ടറി സുമേഷ്, ജില്ലാ ജന. സെക്രട്ടറി അഡ്വ. എസ്. സജി, മണ്ഡലം പ്രസിഡണ്ട് അഡ്വ. മഞ്ജു ലഹിതൻ,
മഹിള മോർച്ച ജില്ലാ പ്രസിഡണ്ട് റാണി ഷൈൻ,
കർഷക മോർച്ച ജില്ലാ സെക്രട്ടറി സുമ വിമോദ്, യുവമോർച്ച നേതാക്കളായ ഗോപു പരമശിവൻ, നീതു സന്തോഷ്, രാജേഷ്, വിഷ്ണു, സുജിത്, രജിൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.
യുവമോർച്ചയുടെ നേതൃത്വത്തിൽ യുവ രക്തദാനസേന രൂപീകരിക്കുയും കൺവീനറായി യുവമോർച്ച എറണാകുളം സിറ്റി ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണി കെ. എസ് നെയും, കോ: കൺവീനർ ആയി യുവമോർച്ച എറണാകുളം സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു. എസ് ജിയെയും നിശ്ചയിച്ചു.







