02:59am 05 June 2026
NEWS
യുവകലാസാഹിതി പരിസ്ഥിതി സന്ദേശയാത്രയ്ക്ക് ജൂൺ 5ന് ജില്ലയിൽ സ്വീകരണം
03/06/2026  03:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
യുവകലാസാഹിതി പരിസ്ഥിതി സന്ദേശയാത്രയ്ക്ക്  ജൂൺ 5ന്   ജില്ലയിൽ സ്വീകരണം

 

കൊച്ചി : യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി  പരിസ്ഥിതി ദിനത്തിൽ  സംഘടിപ്പിച്ചിരിക്കുന്ന " പരിസ്ഥിതി സന്ദേശയാത്രയ്ക്ക് "  ജില്ലയിൽ  ജൂൺ 5ന്  മൂന്ന് കേന്ദ്രങ്ങളിൽ സ്വീകരണം നൽകും . കാസർഗോഡ് നിന്നും രാവിലെ 5.50 ന് പരശുറാം എക്സ്പ്രസിൽ  ആരംഭിക്കുന്ന യാത്ര   വൈകിട്ട് തിരുവനന്തപുരത്ത് സമാപിക്കും .യാത്രയിൽ  ലഘു ലേഖകകൾ  വിതരണം ചെയ്തും , പരിസ്ഥിതി  അവബോധനം യാത്രക്കാർക്ക് പകർന്നുകൊണ്ടാണ്  യാത്ര , സംസ്ഥാന പ്രസിഡന്റും  പ്രശസ്ത എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ജാഥാ ക്യാപ്റ്റനും
സംസ്ഥാന ജനറൽ സെക്രട്ടറി  ഡോ  ഒ  കെ മുരളീകൃഷ്ണൻ ഡയറക്ടറുമായിട്ടാണ്  യാത്ര സംഘടിപ്പിച്ചിരിക്കുന്നത് . എറണാകുളം ജില്ലയിൽ  ഉച്ചക്ക് എത്തിച്ചേരുന്ന  ആലുവ ,എറണാകുളം ടൗൺ , തൃപ്പൂണിത്തറ റയിൽവേ സ്റ്റേഷനുകളിലാണ്  സ്വീകരണം ഒരുക്കിയിട്ടുള്ളത് .പരിപാടിക്ക് വനിതകലാസാഹിതി  സംസ്ഥാന ജനറൽ സെക്രട്ടറി ശാരദ  മോഹൻ  നേത്വത്വം നൽകും . കലാ, സാമൂഹ്യ, സംസ്കാരിക രംഗത്തെ പ്രമുഖർ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുക്കുമെന്ന്  ജില്ലാ വർക്കിംഗ് പ്രസിഡന്റ് വിനോദ് കൈതാരം , സെക്രട്ടറി ജോർജ് വെട്ടിക്കുഴി എന്നിവർ അറിയിച്ചു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img