
കൊച്ചി : യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച " പരിസ്ഥിതി സന്ദേശയാത്രയ്ക്ക് " എറണാകുളത്ത് സ്വീകരണം നൽകി.സംസ്ഥാന പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ജാഥാ ക്യാപ്റ്റനുംസംസ്ഥാന ജനറൽ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഡോ ഒ കെ മുരളീകൃഷ്ണൻ വൈസ് ക്യാപ്റ്റനുമായിട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത് . കാസർഗോഡ് നിന്നും രാവിലെ 5.50 ന് പരശുറാം എക്സ്പ്രസിൽ ആരംഭിച്ച യാത്ര വൈകിട്ട് തിരുവനന്തപുരത്ത് സമാപിക്കും.എറണാകുളം ടൗൺ റയിൽവേ സ്റ്റേഷനിൽ ഉച്ചക്ക് സ്വീകരണം നൽകി. സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ ജാഥാ വൈസ് ക്യാപ്റ്റൻ ഡോ ഒ കെ മുരളീകൃഷ്ണനെ പൊന്നാട ചാർത്തി സ്വീകരിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വിനോദ് കൈതാരം , സെക്രട്ടറി ജോർജ്ജ് വെട്ടിക്കുഴി, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി , സംസ്ഥാന കമ്മിറ്റി അംഗം കൊച്ചിൻ നാസർ , ഇസ്‌കഫ് ജില്ലാ സെക്രട്ടറി എ പി ഷാജി, എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ജാഥാ അംഗങ്ങളായ അഡ്വ സി എ നന്ദകുമാർ, എം എം സചീന്ദ്രൻ, ശാരദ മോഹൻ, അഷ്‌റഫ് കുരുവട്ടൂർ ഡോ ശശികുമാർ പുറമേരി എന്നിവർ സ്വീകരണം ഏറ്റുവാങ്ങി. ആലുവ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലും സ്വീകരണം നൽകി. ലഘു ലേഖകകൾ വിതരണം ചെയ്തും , പരിസ്ഥിതി അവബോധനം യാത്രക്കാർക്ക് പകർന്നുകൊണ്ടാണ് യാത്ര.
Photo Courtesy - Google







