NEWS
യുവകലാസാഹിതി എറണാകുളം മണ്ഡലം കൺവെൻഷൻ നടത്തി
27/06/2025 07:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
യുവകലാസാഹിതി എറണാകുളം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: യുവകലാസാഹിതി എറണാകുളം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ശ്രീകല മോഹൻദാസ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബീന കോമളൻ ,കൊച്ചിൻ നാസർ ,അഡ്വ സി ഐ റിയാദ് , അഡ്വ റീന ടോണി , സമീറ അസീസ് , ടി എസ് ജിമിനി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീകല മോഹൻദാസ് (പ്രസിഡൻറ്) ,മുംതാസ് റഷീദ് , അനിൽ വിജയൻ (വൈസ് പ്രസിഡൻ്റുമാർ) , അഡ്വ റീന ടോണി (സെക്രട്ടറി) ,സമീറ അസീസ് ,കെ എസ് നൗഷാദ് (ജോയിൻ്റ് സെക്രട്ടറിമാർ) , കെ എം നൗഷാദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










