NEWS
ഗാന്ധിജിയെ വധിച്ചു, ഇപ്പോഴൊരു സിനിമയേയും; കൊലപാതകങ്ങൾ തുടരുന്നു എന്ന് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രപ്പൊലീത്ത
31/03/2025 02:54 PM IST
nila

എമ്പുരാൻ സിനിമാ വിവാദത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ഇപ്പോൾ ഒരു സിനിമയെ കൊന്നു എന്നായിരുന്നു മെത്രപ്പൊലീത്തയുടെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മെത്രപ്പൊലീത്ത തന്റെ പ്രതിഷേധം അറിയിച്ചത്.
കുറിപ്പ് ഇങ്ങനെ:
ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു ...
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











