
ചെങ്ങന്നൂർ : വൈസ് മെൻ ഇന്റർനാഷനൽ സെൻട്രൽ ട്രാവൻകൂർ റീജിയൺ ജില്ലാ സമ്മേളനവും അവാർഡ് നെറ്റും ചെങ്ങന്നൂർ വൈസ്മെൻ ക്ലബ്ബിൽ ഡിസ്ട്രിക്ട് ഗവർണ്ണർ ജോൺ ഫിലിപ്പിന്റ അധ്യക്ഷതയിൽ നടത്തി.
റീജിയണൽ ഡയറക്ടർ ഡോ. രാജേഷ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു . മുൻ റീജിയണൽ ഡയറക്ടർ ഫ്രാൻസിസ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.ഡിസ്ട്രിക്ട് സെക്രട്ടറി ജേക്കബ് ഫിലിപ്പ് , ഇൻകമിംഗ് ഡിസ്ട്രിക്ട് ഗവർണ്ണർ സനോജ് വർഗീസ് ,ക്ലബ് പ്രസിഡന്റ് ഫ്രാൻസി പോൾസൺ , വൈസ് ഗൈ മനോജ് എബ്രഹാം ജോസഫ് , ട്രഷറർ പി കെ കുര്യൻ ,ഐപ്പ് സക്കറിയ എന്നിവർ പ്രസംഗിച്ചു. 2027-2028 വർഷത്തെ ഡിസ്ട്രിക്ട് ഗവർണ്ണർ ആയി എബി ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു .പ്രസ്തുത ചടങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ച ക്ലബ്ബുകൾക്കും അംഗങ്ങൾക്കും ഡിസ്ട്രിക്ട് ഗവർണ്ണർ അവാർഡുകൾ നൽകി ആദരിച്ചു .ഏറ്റവും മികച്ച ക്ലബ്ബായി ചെങ്ങന്നൂർ വൈസ്മെൻ ക്ലബ് തിരഞ്ഞെടുക്കപ്പെട്ടു .











