NEWS
യുട്യൂബർ തംബുരുവിനെ മരിച്ച നിലയിൽ കണ്ടെത്തി
15/09/2026 05:24 PM IST
nila

വൈക്കം: മീൻപിടുത്ത വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ യുട്യൂബർ തംബുരുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി തംബുരു (36)യെയാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് തംബുരു ശ്രദ്ധേയയായത്. മീൻപിടുത്തവുമായി ബന്ധപ്പെട്ട വിഡിയോകൾക്ക് നിരവധി പേരുടെ ശ്രദ്ധ ലഭിച്ചിരുന്നു.
ഇന്നലെ വൈകിട്ട് മകളാണ് തംബുരുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന തംബുരു മകൾക്കൊപ്പമാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് വൈക്കം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










