11:56pm 23 October 2026
NEWS
പ്രമുഖ യുട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
29/08/2026  07:21 PM IST
nila
പ്രമുഖ യുട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യുട്യൂബറും സോഷ്യൽ മീഡിയ താരവുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 2.63 ലക്ഷം സബ്‌സ്ക്രൈബർമാരുള്ള യുട്യൂബ് ചാനലിലൂടെയായിരുന്നു സ്വാലിഹ് തന്റെ ആരാധകരുമായി സംവദിച്ചിരുന്നത്.

ഭിന്നശേഷിക്കാരനായ സ്വാലിഹിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അദ്ദേഹം നിരവധി സൗഹൃദങ്ങൾക്കും ഉടമയായിരുന്നു.

ഇന്ന് ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വാലിഹ് വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആരോഗ്യനില വഷളായതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

മലപ്പുറം വളാഞ്ചേരി കരേക്കാട് സ്വദേശിയാണ് സ്വാലിഹ്. ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് കരേക്കാട് സി.കെ. പാറ ജുമാ മസ്ജിദിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img