11:19pm 22 September 2026
NEWS
സിബി മലയിൽ എന്ന ജീനിയസ് സംവിധായകനെ അധിക്ഷേപിച്ച യൂട്യൂബർ പേളി മാണി പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയണം ജോയ് കെ. മാത്യു
25/07/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിബി മലയിൽ എന്ന ജീനിയസ്  സംവിധായകനെ അധിക്ഷേപിച്ച യൂട്യൂബർ പേളി മാണി പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയണം ജോയ് കെ. മാത്യു

ലയാള സിനിമയിൽ  മാസ്റ്റർപീസുകൾ തീർത്ത സിബി മലയിൽ എന്ന ജീനിയസ്  സംവിധായകനെ അധിക്ഷേപിച്ച വാചകമടി കലയാക്കിയ യൂട്യൂബർ പേളി മാണി പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയണം ജോയ് കെ. മാത്യു 

മലയാള ചലച്ചിത്ര ലോകത്തിന് എണ്ണമറ്റ ക്ലാസിക് സിനിമകൾ സമ്മാനിച്ച, പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ ആദരിക്കുന്ന ജീനിയസ് ചലച്ചിത്രകാരനാണ് ശ്രീ. സിബി മലയിൽ. 

'തനിയാവർത്തനം', 'കിരീടം', 'ഭരതം', 'സദയം', 'ആകാശദൂത്' തുടങ്ങി മലയാളി നെഞ്ചിലേറ്റിയ എത്രയോ മാസ്റ്റർപീസുകൾ അദ്ദേഹത്തിന്റെ സംവിധാന മികവിൽ പിറന്നതാണ്!

എന്നാൽ, ഒരു ചാനലിലോ യൂട്യൂബിലോ വന്നിരുന്ന് വെറുതെ വാചകമടിക്കുന്നതല്ലാതെ, കലാരംഗത്ത് സ്വന്തമായി യാതൊരു കഠിനാധ്വാനമോ കഴിവോ തെളിയിച്ചിട്ടില്ലാത്ത പേളി മാണിയെപ്പോലെയുള്ള ഒരു  യൂട്യൂബർ സിബി മലയിലിനെപ്പോലൊരു മുതിർന്ന ചലച്ചിത്ര പ്രതിഭയെ 'പരാജയപ്പെട്ട സംവിധായകൻ' എന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 

സിനിമ പരാജയപ്പെട്ടാൽ അത് സംവിധായകന്റെ മാത്രം കുറ്റവും, വിജയിച്ചാൽ അത് നായകന്റെ മാത്രം നേട്ടവുമായി കാണുന്ന ഇത്തരം വിവരമില്ലാത്ത ആളുകളുടെ ചലച്ചിത്രബോധം കഷ്ടം എന്നേ പറയാനുള്ളൂ.

ആരെങ്കിലും എഴുതിക്കൊടുക്കുന്ന തിരക്കഥ ക്യാമറയ്ക്ക് മുന്നിലിരുന്ന് കാണാതെ പഠിച്ചു പറയുന്നതുപോലെയല്ല സിനിമ ചെയ്യുക എന്നത്. സിനിമ എന്ന മാധ്യമത്തെയും അതിന്റെ പിന്നിലെ ക്രിയേറ്റീവ് അധ്വാനത്തെയും കുറിച്ച് ഒരു അറിവുമില്ലാത്ത, സിബി മലയിൽ എന്ന പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ഇത്തരം ആളുകൾക്ക് സിനിമ എന്താണെന്ന് ആരെങ്കിലും ദയവായി ഒന്ന് പറഞ്ഞു കൊടുക്കണം. 

ഒരു വലിയ കലാകാരനെ പരസ്യമായി അധിക്ഷേപിച്ച ഇവർ പ്രേക്ഷകരോടും സിനിമാ ലോകത്തോടും മാപ്പ് പറയുക തന്നെ വേണമെന്ന് നടനും തിരക്കാധാകൃത്തും സംവിധായകനുമായ ജോയ് കെ. മാത്യു അഭിപ്രായപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img