01:47pm 10 November 2026
NEWS
കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറായ യുവതിയും ആൺസുഹൃത്തും പിടിയിൽ
10/07/2025  06:51 AM IST
nila
കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറായ യുവതിയും ആൺസുഹൃത്തും പിടിയിൽ

കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബറായ യുവതിയും ആൺസുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശിയായ റിൻസി, ഇവരുടെ സുഹൃത്ത് യാസർ അറഫാത്ത് എന്നിവരാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.  22.5 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 

പാലച്ചുവടിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് റിൻസിയേയും യാസിൻ അറാഫത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കൈവശം വെച്ചതിനാണ്  ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ പൊലീസ്  കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇവർക്ക് ലഹരി കച്ചവടം ഉണ്ടോ എന്ന കാര്യത്തിലടക്കം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img