03:45pm 09 November 2026
NEWS
ജ്യോതി രണ്ടു വർഷമായി പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകുന്നെന്ന് പൊലീസ്
21/05/2025  03:02 PM IST
nila
ജ്യോതി രണ്ടു വർഷമായി പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകുന്നെന്ന് പൊലീസ്

ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ ജ്യോതി രണ്ടു വർഷമായി പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകുന്നെന്ന് പൊലീസ് . 2023 മുതൽ ജ്യോതി പാകിസ്ഥാന് ഇന്ത്യയിൽ നിന്നുള്ള തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയിട്ടുണ്ട് എന്നാണ് ഹരിയാന പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ ഹരിയാന പൊലീസിന്റെ കസ്റ്റഡിയിലുള്ള ജ്യോതിയെ കേന്ദ്ര ഏജൻസികളും ചോദ്യം ചെയ്യുകയാണ്.  ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റലിജൻസ് സംഘം എന്നിവരാണ് യുവതിയെ ചോദ്യം ചെയ്യുന്നത്. 

അതേസമയം, ജ്യോതി നിരവധി തവണ കേരളത്തിൽ വന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. യുവതി കൊച്ചിയും കോഴിക്കോടുമടക്കം കേരളത്തിൽ വിവിധ നഗരങ്ങളിൽ യാത്രചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒരു തവണ കേരളത്തിലെത്തിയ വിവരം ഇവർ പരസ്യപ്പെടുത്തിയിരുന്നുമില്ല

ജ്യോതി കേരളത്തിലെത്തിയപ്പോൾ മട്ടാഞ്ചേരിയിലെ ഹോട്ടലിലാണ് തങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് കേരളത്തിലെ പല സ്ഥലങ്ങളിൽ യാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജനുവരി 17-നാണ് മട്ടാഞ്ചേരിയിൽ മുറിയെടുത്തത്. ജ്യോതിയുടെ യാത്ര സംബന്ധിച്ച് ഹരിയാണ പോലീസ് കൊച്ചി പോലീസിനെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് പ്രാഥമികാന്വേഷണം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img