08:29am 08 November 2026
NEWS
MDMA -യുമായി യുവാക്കൾ അറസ്റ്റിൽ
10/04/2025  11:07 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
MDMA -യുമായി യുവാക്കൾ അറസ്റ്റിൽ

 

മുവാറ്റുപുഴ : എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച വൈകിട്ട് മുതൽ തുടങ്ങിയ ലഹരി വേട്ടയിൽ മൂവാറ്റുപുഴയിൽ നിന്നും മൂന്ന് യുവാക്കൾ പിടിയിലായി. കോളേജിലെ വിദ്യാർത്ഥികൾക്കായും, സിനിമ മേഖലയിലെ ചിലർക്ക് ആയും കൊണ്ടുവന്ന രാസ ലഹരിയാണ് എക്സൈസ് പിടിച്ചെടുത്തത്. മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പെഴക്കപ്പള്ളി ആയിരുമല പുത്തൻ പുരയിൽ  ഷാജി മകൻ ഷാലിം ഷാജി (28/25), പുന്നൊപ്പടി കരയിൽ കിഴക്കേ കുടിയിൽ രമേശ്‌ മകൻ ഹരീഷ്  (27/25), കടാതി  കരയിൽ തറവേലി വീട്ടിൽ ബാലു മകൻ സജിൻ (37/25)എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും 3280 മില്ലിഗ്രാം MDMA,  അഞ്ച് ഗ്രാം കഞ്ചാവ് മൂന്ന് മൊബൈൽ ഫോണുകൾ, ഒരു തോക്ക് എന്നിവയും പിടിച്ചെടുത്തു.  പ്രതികൾ മയക്ക്‌ മരുന്ന് കടത്തിയ KL29L6030 മാരുതി സ്വിഫ്ട് കാറും പിടിച്ചെടുത്തു,മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും, 
വരും ദിവസങ്ങളിലും ലഹരി ഉപയോഗത്തിനെതിരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മാരായ K.A. നിയാസ്, E. A. അസീസ്,  പ്രിവൻ്റീവ് ഓഫീസർമാരായ P E ഉമ്മർ, M M ഷബീർ സിവിൽ എക്സൈസ് ഓഫീസർമാരായ P.B. മാഹിൻ , നൗഷാദ്,ബിജു ഐസക്, P.N. അനിത, എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img