
എക്സൈസ് സർക്കിൾ പാർട്ടിയും എറണാകുളം എക്സൈസ് റേഞ്ച് പാർട്ടിയും നോർത്ത് റെയിൽവേ സ്റ്റേഷനിലെ ആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നോർത്ത് റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിശോധന നടത്തി വരവേ 2025 ഏപ്രിൽ മാസം 3-ാം തീയതി 07.00 PM മണി സമയത്ത് കണയന്നൂർ താലൂക്കിലെ എറണാകുളം വില്ലേജിൽ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ ദേശത്ത് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എസ്കലേറ്റർ സമീപമുള്ള OHE MAST NO 104/12 ഇലക്ട്രിക് പോസ്റ്റിനു ചുവട്ടിൽ വച്ച് നിരോധിത ലഹരിവസ്തുമായ 24 K G കഞ്ചാവ് കൈവശം
സൂക്ഷിച്ച കുറ്റത്തിന് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ മാറാനല്ലൂർ വില്ലേജിൽ കുന്നുവിള ദേശത്ത് ചോതിസ് വീട്ടിൽ രാജൻ മകൻ അക്ഷയ്( 27/25) തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്ക്, മണക്കാട് വില്ലേജിൽ വയലിറക്കത്ത് ദേശത്ത് തെറ്റിക്കാട് മുടുമ്പിൽ വീട്ടിൽ അജി മകൻ അജീഷ് (25/25) എന്നിവരെ നിയമാനുസരണം അറസ്റ്റ് ചെയ്ത് ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്
തുടർ നടപടികൾക്കായി കേസ് റെക്കാഡുകളും തൊണ്ടി മുതലുകളും
സഹിതം എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലേക്ക്
കൈമാറി ടി കേസ് എറണാകുളം എക്സസൈസ് ഓഫീസിൽ NDPS ക്രൈം നമ്പർ 54/2025 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.











