06:02pm 10 November 2026
NEWS
എം ഡി എം എയുമായി ഫോര്‍ട്ട് കൊച്ചിയില്‍ യുവാക്കള്‍ പിടിയില്‍
28/07/2025  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എം ഡി എം എയുമായി ഫോര്‍ട്ട് കൊച്ചിയില്‍ യുവാക്കള്‍ പിടിയില്‍

കൊച്ചി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി സെന്റ് ജോണ്‍ പാട്ടത്തുള്ള രണ്ട് വീടുകളില്‍ നടത്തിയ തിരച്ചിലില്‍ രണ്ട് യുവാക്കള്‍ എം ഡി എം എയുമായി പിടിയില്‍. പുത്തന്‍പുരക്കല്‍ സജീഷ് മാനുവല്‍ (23), കൊച്ചീക്കരാന്‍ വീട് ആദര്‍ശ് ജോസഫ് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും യഥാക്രമം 2.71, 1.3 ഗ്രാം എം ഡി എം എയും 2.62, 2.35 കഞ്ചാവ് എന്നിവടയാണ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശ്വതി ജിജി, മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഉമേഷ് ഗോയല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചി ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം എസ്, സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ എസ്, ജോസഫ് ജേക്കബ്, എ എസ് ഐമാരായ അനില്‍ കുമാര്‍, പ്രിന്‍സി, എസ് സി പി ഒമാരായ സുരേഷ്, എഡ്വിന്‍, പ്രീത് മോന്‍, ശിവജി, ശ്രീജിത്ത് ടി പി, സി പി ഒമാരായ ജോണ്‍, ഉമേഷ്, രാജേഷ്, ബേബിലാല്‍, സുനില്‍, രജിത്ത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ മട്ടാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img