03:44pm 11 November 2026
NEWS
യൂത്ത്ഫോറംഖത്തർ: AI കാലത്തെ തുടര്‍ പഠനം; കെയർ ക്യാമ്പയിനിന് തുടക്കമായി
18/10/2025  03:55 PM IST
nila
യൂത്ത്ഫോറംഖത്തർ: AI കാലത്തെ തുടര്‍ പഠനം; കെയർ ക്യാമ്പയിനിന് തുടക്കമായി

 

ദോഹ: Career Assistance Research and Education (CARE) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘AI കാലത്തെ തുടര്‍ പഠനത്തിന്റെ പ്രാധാന്യം’ എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം ബർവാ വില്ലേജിൽ യൂത്ത്ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ നിർവഹിച്ചു.
ഡാറ്റാ അനലിറ്റിക്സ് - റോബോടിക്സ് രംഗത്തെ വിദഗ്ധനും ട്രെയിനറുമായ ഡോ. മുഹമ്മദ് ശാക്കിർ ‘The Importance of Lifelong Learning in the Age of AI‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ തുടർച്ചയായ പഠനത്തിലൂടെയും സജീവ പങ്കാളിത്തത്തിലൂടെയും മാത്രമേ തങ്ങളുടെ കഴിവുകൾ നിലനിർത്താനും വികസിപ്പിക്കാനും കഴിയൂ എന്ന് അദ്ദേഹം ഉണര്‍ത്തി. കേവലം ഉപയോക്താവ് മാത്രമായി നില്‍ക്കാതെ, AI മേഖലയില്‍ സംഭാവനകൾ നല്‍കുന്ന നിര്‍മ്മാതാക്കളായി നമ്മൾ വളരണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ക്യാമ്പയിന്റെ ഭാഗമായി  ഫിനാൻസ്, സംരംഭകത്വം, എഞ്ചിനീയറിംഗ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, എച്ച് ആർ ആൻഡ് അഡ്മിൻ, തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന പരിപാടികളെ സംബന്ധിച്ച് കെയർ ഡയറക്ടർ അഹമ്മദ് അൻവർ വിവരിച്ചു. യുവാക്കൾ, വിദ്യാർത്ഥികൾ, ഐ.ടി. പ്രൊഫഷണലുകൾ എന്നിവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ അബ്ദുൽ റഹീം സ്വാഗതം പറഞ്ഞു. മുക്താർ അലി സി പി, മുസമ്മിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img