12:05am 29 August 2026
NEWS
സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി
14/03/2025  11:00 AM IST
nila
 സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി

പാലക്കാട് വടക്കഞ്ചേരിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) വിനെയാണ് സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം‌. 

മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img