
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനം നടപ്പാക്കുന്ന മാർ അത്താനാസിയോസ് മെഡിക്കെയർ പ്രോജക്ടിന്റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മന്ത്രി സജി ചെറിയാൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂര്‍ ഭദ്രാസനം നടപ്പാക്കുന്ന മാര്‍ അത്താനാസിയോസ് മെഡി കെയര്‍ പ്രോജക്ട് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ട സഹായത്തിനുള്ള തുക മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ ജോര്‍ജിന് കൈമാറി. യുവജനങ്ങളും സഭയും ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. ബുധനൂര്‍ സെന്‍റ് ഏലിയാസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഡോ.?ഗീവര്‍?ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, ഫാ.ഡോ.തോമസ് വര്‍?ഗീസ് അമയില്‍,റോണി വര്‍?ഗീസ് ഏബ്രഹാം, ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കോശി, ഫാ.സ്റ്റീഫന്‍ വര്‍?ഗീസ്, യുവജനപ്രസ്ഥാനം കേന്ദ്രഭാരവാഹികള്‍ എന്നിവര്‍ പ്രസം?ഗിച്ചു. ചെങ്ങന്നൂര്‍ ഭ?ദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ചികിത്സാ സഹായ പദ്ധതിയിലേക്ക് ലഭിക്കുന്ന അപേക്ഷകള്‍ പരി?ഗണിച്ച് അര്‍ഹരായവര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ.എല്‍വിന്‍ തോമസ്, ജനറല്‍ സെക്രട്ടറി അപ്രേം കുന്നില്‍ എന്നിവര്‍ അറിയിച്ചു.
Photo Courtesy - Google











