10:13pm 23 October 2026
NEWS
യുവാക്കൾ ധാർമ്മികമൂല്യത്തിൽ വളരണം പരിശുദ്ധ കാതോലിക്കാ ബാവാ.ഒ.സി.വൈ.എം ബാഹ്യകേരളം യുവജന സമ്മേളനം സമാപിച്ചു
22/10/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യുവാക്കൾ ധാർമ്മികമൂല്യത്തിൽ വളരണം പരിശുദ്ധ കാതോലിക്കാ ബാവാ.ഒ.സി.വൈ.എം ബാഹ്യകേരളം യുവജന സമ്മേളനം സമാപിച്ചു
HIGHLIGHTS

നാ​ഗ്പൂർ വൈ​ദിക സെമിനാരിയിൽ നടന്ന ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ബാഹ്യകേരള സമ്മേളനം  മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു.

ജീവിതത്തിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ധാർമ്മികമൂല്യവും, ജീവിത വിശുദ്ധിയും കൈവിടരുതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം  പ്രഥമ ബാഹ്യകേരളം സമ്മേളനം നാ​ഗ്പൂർ വൈ​ദിക സെമിനാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. ജീവിതയാത്രയിൽ പ്രതിസന്ധികളുണ്ടാകാം എന്നാൽ വിശ്വാസസ്ഥിരതയോടെ അവയെ അതിജീവിക്കണം. ഒപ്പമുള്ളവരെ സാഹോദര്യത്തോടെ ചേർത്തുപിടിക്കാൻ കഴിയണമെന്നും ബാവാ കൂട്ടിച്ചേർത്തു.

​ഗീവർ​ഗീസ് മാർ കൂറിലോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദിമെത്രിയോസ്, ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ്, അഡ്വ.അബിൻ വർക്കി എം.എൽ.എ, നിഷ പുരുഷോത്തമൻ, ഫാ.ഡോ.ജോസി ജേക്കബ്, ഫാ.ഷാജി ചാക്കോ, ഫാ.ജോജി രാജൻ, ഫാ. ജെയിൻ സി മാത്യു, ഫാ.വിജു ഏലിയാസ്, ഫിലിപ്പോസ് റമ്പാൻ, ഫാ.ജിത്തു തോമസ്, ഫാ.ജിതിൻ, ഫാ.ബിനീഷ്, രെഞ്ചു.എം.ജോയ്, അഡ്വ.റോബിൻ, ഡോ.ഐപ്പുരു,ജോബിൻ എന്നിവർ സംസാരിച്ചു.മലങ്കരസഭയുടെ ബാഹ്യകേരള ഭദ്രാസനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ യുവജന സം​ഗമത്തിൽ പങ്കെടുത്തു. 3 ദിവസങ്ങളായി നടന്ന കോൺഫറൻസിൽ ആത്മീയധ്യാനം,സൈക്കോളജി, ബിസിനസ്, സംരംഭകത്വ സെഷനുകൾ എന്നിവ നടന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img