
കൊച്ചി അന്താരാഷ്‌ട് പുസ്തകോൽസവ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ബി.ടി.എച്ച് ൽ നടന്ന ചടങ്ങിൽ കെ. എൽ. മോഹനവർമ്മയ്ക്ക് നവതിയുടെ ആദരവ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ , ജസ്റ്റിസ് പി. എൻ. രവീന്ദ്രൻ എന്നിവർ സമർപ്പിക്കുന്നു. സമീപം ലിജി ഭരത്, പർവീൺ ഹഫീസ്, എൻ.ഡി പ്രേമ ചന്ദ്രൻ ,ബി. പ്രകാശ് ബാബു, ശ്രീകുമാരി രാമചന്ദ്രൻ , സി.ജി. രാജഗോപാൽ ,മധു എസ് നായർ, ഇ.എം. ഹരിദാസ് , ഇ എൻ നന്ദകുമാർ, ടി.പി. എം ഇബ്രാഹിം ഖാൻ, ഡോ . ടി. എസ്. ജോയ്, കെ.വി.പി. കൃഷ്ണകുമാർ എന്നിവർ
കൊച്ചി : വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം എന്നും പുതു തലമുറയെ സജ്ജരാക്കാൻ പുസ്തകോത്സവ സമിതി നേതൃത്വം നൽകണം എന്നും മധു എസ്. നായർ പറഞ്ഞു. 29-ാം കൊച്ചി അന്താരാഷ്ട്ര പുസ്തകൊത്സവം സ്വാഗതസംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി. ടി എച്ച് ൽ നടന്ന ചടങ്ങിൽ നവതി നിറവിൽ എത്തിയ പ്രശസ്ത എഴുത്തുകാരൻ കെ. എൽ. മോഹനവർമ്മയെ ചടങ്ങിൽ ആദരിച്ചു. വായന നമ്മെ മാനവികതയുടെ അർത്ഥപൂർണമായ തലത്തിലേയ്ക്ക് ഉയർത്തുമെന്നും പുതിയ തലമുറയെ വായനയുടെ സാഗരത്തിലേയ്ക്ക് നയിക്കാൻ നാം ശ്രമിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ. എൻ . നന്ദകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജസ്‌റ്റിസ് പി. എസ് . ഗോപിനാഥൻ , ജസ്റ്റിസ് . പി . എൻ. രവീന്ദ്രൻ , ഡോ . ടി . എസ് . ജോയ്, കെ.ആനന്ദ ബാബു , ലിജി ഭരത്, ഇ.എം ഹരിദാസ് , എൻ.ഡി . പ്രേമചന്ദ്രൻ , ശ്രീകുമാരി രാമചന്ദ്രൻ , ഐ.എസ്. കുണ്ടൂർ, കെ.വി. പി. കൃഷ്ണകുമാർ, പർവീൺ ഹഫീസ്, ടി.പി.എം ഇബ്രാഹിം ഖാൻ , ബി . പ്രകാശ് ബാബു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Photo Courtesy - Google







