
വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ആശങ്കയിൽ നിന്ന് ഉയർന്നുവന്നതാണെന്നും അത് കേന്ദ്ര സർക്കാരിനോടുള്ള രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും വിശ്വാസമില്ലായ്മയാണെന്നും, അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ കോൺഗ്രസ്സ് ബദൽ ശക്തിപ്പെടുത്തേ ണ്ടണ്ട് രാജ്യത്തെ സ്നേഹിക്കുന്ന മതേതര ശക്തികളുടെ ഉത്തരവാദിത്തമാണെന്ന് സി എം പി ജില്ലാസെകട്ടറി പി രാജേഷ് പറഞ്ഞു. എറണാകുളത്ത് ആർ.ജെ.ഡിയിൽ നിന്ന് രാജിവെച്ച് സി എംപി യിൽ ചേരുന്നവരുടെ ലയന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജെ.സുധീറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.എ.സി സുധീർ സ്വാഗതവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ചന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി കൃഷ്ണൻകുട്ടി,എം എസ് സുരേന്ദ്രൻ ,നിധിൻ നിലവെട്ടത്ത്,സുജികുമാർ, അഡ്വ.അഭയ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് തൃക്കാക്കര ഏരിയ സെക്രട്ടറിയായി കെ.ജെ. സുധീറിനെയും ഐ എൻ. ജോഷി,പി എ. നജീബ്,പി എ നൗഷാദ്,ഫിറോസ് ഖാൻ എന്നിവരെ തൃക്കാക്കര ഏരിയ സെൻറർ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
Photo Courtesy - Google








