NEWS
കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി
19/10/2025 10:38 AM IST
nila

മലപ്പുറത്ത് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി. ചാരങ്കാവ് സ്വദേശി പ്രവീണാണ് കൊല്ലപ്പെട്ടത്. മൊയ്തീൻ കുട്ടി എന്നയാളാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. ഇയാൾ ലഹരിക്ക് അടിമയെന്നാണ് റിപ്പോർട്ട്. മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പൊലീസിനു കൈമാറി.
ഒരുമിച്ച് ജോലിക്ക് പോകുന്നവരാണ് മൊയ്തീൻകുട്ടിയും കൊല്ലപ്പെട്ട പ്രവീണും. ജോലിക്കിടെ, മറ്റൊരു തൊഴിലാളിയുടെ കയ്യിലിരുന്ന കാടുവെട്ട് യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുക്കുകയായിരുന്നു. മറ്റു വൈരാഗ്യങ്ങളുള്ളതായി അറിവില്ല. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











