NEWS
യുവകലാസാഹിതി ഖത്തർ ഓണാഘോഷം: 'ഈണം 2025'
22/10/2025 04:05 PM IST
nila

ദോഹ:യുവകലാസാഹിതി ഖത്തർ 'ഈണം 2025'
ഓണാഘോഷം സംഘടിപ്പിച്ചു.
മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
അൽസദ്ദ്- സ്വാദ് റെസ്റ്റോറന്റ് പാർട്ടിഹാളിൽ നടന്ന
ഓണാഘോഷ പരിപാടികൾ
കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. സിറാജ്, സിത്താര രാജേഷ്, ഷാന ലാലു, മഹേഷ് മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു.സെക്രട്ടറിഷെഹീർ ഷാനു സ്വാഗതവും
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹനീഫ നന്ദിയും പറഞ്ഞു.വിഭവസമൃദമായ ഓണസദ്യയും ഒരുക്കിയിരുന്നു.
തിരുവാതിരയും,ഒപ്പനയും, മുട്ടിപ്പാട്ടും, ഓണക്കളികളും, യുവകലാസാഹിതി അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും ആസ്വാദകവിസ്മയമായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











