08:30pm 09 November 2026
NEWS
യൂത്ത് ഹോസ്റ്റല്‍സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം
09/06/2025  10:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യൂത്ത് ഹോസ്റ്റല്‍സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം
HIGHLIGHTS

യൂത്ത് ഹോസ്റ്റൽസ് അസോസ്സിയേഷൻ ഓഫ് ഇന്ത്യയുടെ  പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ജില്ല ഉപഭോക്തൃ .തർക്ക പരിഹാര കമ്മീഷൻ അഡ്വ. ഡി.ബി. ബിനു ഉദ്ഘാടനം ചെയ്യ്യുന്നു.

പള്ളുരുത്തി: യൂത്ത് ഹോസ്റ്റല്‍സ് അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഗ്രേറ്റര്‍ കൊച്ചിന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്നു. പള്ളുരുത്തി വിപിന്‍സ് ആര്‍ക്കേഡില്‍ വച്ചു നടന്ന പരിപാടി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അഡ്വ. ഡി.ബി. ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. സാജന്‍ മണ്ണാളി അധ്യക്ഷത വഹിച്ചു. 

കെ എ വേണുഗോപാല്‍ വെമ്പിള്ളി ഭദ്രദീപം കൊളുത്തി, മുന്‍ മേയര്‍ സൗമിനി ജയിന്‍, കലാഭവന്‍ കെ.എസ്. പ്രസാദ്, സാജന്‍ പള്ളുരുത്തി, സംസ്ഥാന ട്രഷറര്‍ കെ.മുഹമ്മദ് ജാഫര്‍, ആര്‍ മോഹന്‍ മൂന്നാര്‍, സെക്രട്ടറി എ കെ. രാജന്‍, വൈസ് പ്രസിഡണ്ട് അഡ്വ. ടി.ജെ. ഇഗ്നേഷ്യസ്, റിഡ്ജന്‍ റിബല്ലോ, പള്ളുരുത്തി രാമചന്ദ്രന്‍, സുമാ വിപിന്‍, ദീപ വത്സന്‍, എന്‍ ജി കൃഷ്ണകുമാര്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ്. പി എസ് വിപിന്‍ പള്ളുരുത്തി, ട്രഷര്‍.എം ജെ ബെസ്റ്റി എന്നിവര്‍ സംസാരിച്ചു. 
വിവിധ മേഖലളില്‍ മികവു തെളിയിച്ച ഒന്‍പതോളം വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഭാരവാഹി തെരഞ്ഞെടുപ്പ നടന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img